ബഹ്റൈനിലെ ജയില്‍ ആക്രമണം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
മനാമ: ബഹ്റൈനിലെ ജാവു ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി 10 തടവുപുള്ളികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ മൂന്ന് ഉന്നത ജയില്‍ ഉദ്യോഗസ്ഥരെ ബഹ്റൈന്‍ ആഭ്യന്തര മന്ത്രി സസ്പെന്‍ഡ് ചെയ്തു. ജനറല്‍ ഡയരക്ടര്‍ ഓഫ് ദി റീഫോര്‍മേഷന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍(ജാവു), ഹെഡ് ഓഫ് റിഫോര്മേഷന് ആന്‍ഡ് റീഹാബിലിറ്റേഷന്‍, ഡയരക്ടര്‍ ഓഫ് സെക്യൂരിറ്റി ആന്‍ഡ് പ്രൊട്ടക്ഷന്‍ എന്നീ സ്ഥാനത്തുള്ളവരെയാണ് ആഭ്യന്തരമന്ത്രി ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ സസ്പെന്‍ഡ് ചെയ്തത്.
ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള തുടര്‍നടപടികള്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ കോര്‍ട്ട്സ് ഡയരക്ടറേറ്റിനു കീഴിലുള്ള പബ്ലിക് പ്രോസിക്യൂഷന് തീരുമാനിക്കും. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി ആഭ്യന്തരമന്ത്രാലയം ചുമതലപ്പെടുത്തിയ അന്വേഷണ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണു നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പുതുവര്‍ഷ ദിനത്തിലാണ് ജാവു ജയിലില്‍ ആക്രമണമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."