
ആന
ആനകളുടെ ജന്മദേശം ആഫ്രിക്കയാണ്. ആനയെ ഇന്ത്യയുടെ പൈതൃക മൃഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന്റെ ഔദ്യോഗിക മൃഗം ആനയാണ്.
കുടുംബം
പ്രോബോസീഡിയ എന്ന സസ്തനി കുടുംബത്തിലാണ് ആനയുള്പ്പെടുന്നത്. ഈ കുടുംബത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക കണ്ണിയാണ് ആന. ആനകളെ ആഫ്രിക്കന്‍, ഏഷ്യന്‍ എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു.
ഗര്‍ഭകാലം
സസ്തനികളില്‍ നീണ്ട ഗര്‍ഭ കാലം ആനയുടേതാണ്. ഇരുപത്തിയൊന്ന് മാസം മുതല്‍ ഇരുപത്തി രണ്ടു മാസക്കാലം വരെ ഇതു നീണ്ടു നില്ക്കും. ജനിച്ചു വീഴുന്ന ആനക്കുട്ടിക്ക് നൂറ്റിയിരുപത് കിലോയോളം തൂക്കം വരും.
പൂര്വികന്
ഇന്ന് കാണുന്ന ആനയോട് കൂടുതല്‍ സാമ്യം മാമത്ത് എന്ന ആനകള്‍ക്കാണ്. ഹിമയുഗത്തിന്റെ അവസാനകാലത്തായിരുന്നു മാമത്തുകള്‍ ഭൂമിയില്‍ ജീവിച്ചിരുന്നത്. ഗവേഷകര്‍ ഇവയുടെ ഫോസിലുകള്‍ ധാരാളമായി കണ്ടെടുത്തിട്ടുണ്ട് . മാമത്തിനെക്കൂടാതെ ആനകള്‍ക്ക് ധാരാളം പൂര്‍വികരുണ്ട്. പലതിനും ഇന്നത്തെ ആനയോട് രൂപ സാദൃശ്യം പോലുമില്ല. മെറിത്തീറിയം, ഡൈനോത്തേരിയം, പ്ലാറ്റി ബിലാഡോണ്, മാസ്റ്റഡോണ്‍ തുടങ്ങിയവയെല്ലാം ആനയുടെ പൂര്‍വികരാണ്.
ആനനട
ആന നടക്കുന്നത് കൂട്ടുകാര്‍ ശ്രദ്ധിച്ചിട്ടുണ്ടോ?. ഒരേ വശത്തെ മുന്കാലും പിന്കാലും ഒരുമിച്ചാണ് ആന മുന്നോട്ടു വയ്ക്കുന്നത്. ആനകള്‍ക്ക് മണിക്കൂറില്‍ മുപ്പതുകിലോ മീറ്റര്‍ വേഗതയില്‍ നടക്കാന്‍ കഴിയും. ആന നടക്കുന്ന വഴിക്കും ചില പേരുകളുണ്ട്. ആനത്തേരി, ആനത്താര, ആനച്ചാല്‍ എന്നിങ്ങനെയാണവ. ദിവസവും ആനകള്‍ മുപ്പത് കിലോമീറ്ററെങ്കിലും നടക്കാറുണ്ട്.
ആനയിറച്ചി
നമ്മുടെ നാട്ടില്‍ ആനയിറച്ചി തിന്നാറുണ്ടോ? ഇല്ല. എന്നാല്‍ ആഫ്രിക്കയിലും നാഗലാന്റിലും ഇവ വില്‍ക്കുന്ന ധാരാളം ഹോട്ടലുകളുണ്ട്. പല വിദേശ രാജ്യത്തും ആനയിറച്ചിക്ക് ധാരാളം ആവശ്യക്കാരുണ്ട്.
തോട്ടി വിശേഷം
ആനയെ നിയന്ത്രിക്കാന്‍ പാപ്പാന്മാര് ഉപയോഗിക്കുന്ന ഉപകരണമാണ് ആനത്തോട്ടി. ഇവയുപയോഗിച്ച് ആനപ്പുറത്തിരിക്കുന്ന പാപ്പാന് ആനയുടെ ശരീരത്തില്‍ എവിടെവേണമെങ്കിലും തൊടാം. ഇവ പിടിക്കുന്ന അളവിനനുസരിച്ച് പേരുകളും ഉണ്ട്. അരത്തോട്ടി ,മുക്കാല്‍ തോട്ടി, മുഴുത്തോട്ടി എന്നിങ്ങനെയാണത്. അരത്തോട്ടി കൊണ്ട് പാപ്പാന് കണ്ണില്‍ തൊടാം. മുഴുത്തോട്ടി കൊണ്ട് ആനയുടെ നഖത്തില്‍ വരെ തൊടാനാകും. ആനത്തോട്ടി പിടിക്കാനും പ്രത്യേക പരിശീലനം വേണം.
ഡ്രൈവര്‍
ആനകളെ നിയന്ത്രിക്കുന്ന ഡ്രൈവറുടെ പേരാണ് പാപ്പാന്. ആനകളെക്കുറിച്ച് നന്നായി മനസിലാക്കിയാല്‍ മാത്രമേ ഒരു നല്ല പാപ്പാനാകാന്‍ കഴിയൂ. ആനകള്‍ക്ക് മൂന്ന് പാപ്പാന്മാര് വരെ ഉണ്ടാകാറുണ്ട്. ആനകളെ അനാവശ്യമായി ദ്രോഹിക്കുന്ന പാപ്പാനമാരെ ആനകള്‍ തന്നെ കൈകാര്യം ചെയ്യാറുമുണ്ട്. ആനകള്‍ക്ക് പാപ്പാനെ മണത്തു നോക്കിയാല്‍ പോലും തിരിച്ചറിയാനാകും. ആനകളുടെ ശരീരത്തിലെ നൂറ്റിയേഴ് മര്‍മ്മങ്ങളെക്കുറിച്ചും നല്ലൊരു പാപ്പാന് അറിവ് കാണും.
ആനച്ചന്തം
ആനച്ചന്തം പ്രസിദ്ധമാണല്ലോ. കറുത്ത നിറം, നീണ്ട തുമ്പിക്കൈ, തിളക്കമേറിയ കൊമ്പ്, വീതിയേറിയ മസ്തിഷ്ക്കം, വലിയ ചെവികള്‍, നീണ്ട് വിരിഞ്ഞ ഉടല്, ഒതുങ്ങിയ വാല് തുടങ്ങിയവയാണ് ആനച്ചന്തം നിര്‍ണയിക്കുന്നത്.
ഉപ്പു കൊതിയന്‍
ആനകള്‍ക്ക് ഉപ്പ് വലിയ ഇഷ്ടമാണ്. കാട്ടിലൂടെ കിലോമീറ്ററുകളോളം ഇവ ഉപ്പു തേടി നടക്കാറുണ്ട്. പല ആനത്തേരികളും ഇങ്ങനെയുണ്ടായതാണ്. ഉപ്പ് കൊതി ചൂഷണം ചെയ്ത് വേട്ടക്കാര്‍ ധാരാളം ആനകളെ പിടിക്കാറുമുണ്ട്.
തലയില്‍
ഭീമന്മാരാണെങ്കിലും ഒരു ശരാശരി ആനയുടെ തലച്ചോറിന് ഏതാണ്ട് നാല് കിലോ ഭാരമേ കാണൂ. ആകെ ഭാരത്തിന്റെ ആയിരത്തിലൊന്ന് മാത്രം. ധാരാളം വായു അറകളാണ് ഇവയുടെ തലയുടെ ആകൃതിക്കു കാരണം.
ആനക്കൂട്ടം
സാധാരണയായി ആനകള്‍ കൂട്ടം ചേര്‍ന്നാണ് നടക്കാറുള്ളത്. മുപ്പത് ആനകള്‍ വരെ ഇങ്ങനെകൂട്ടം ചേരും. ഏറ്റവും പ്രായം കൂടിയ പിടിയാനയാണ് ആനക്കൂട്ടത്തിന്റെ നേതാവ്. ആണാനകള്‍ പതിനാല് വയസാകുമ്പോഴേക്കും കൂട്ടത്തില്‍നിന്നകന്ന് സ്വന്തമായി ആഹാരം കണ്ടെത്താന്‍ തുടങ്ങും. ഒറ്റയ്ക്ക് നടക്കുകയും പ്രകോപിതനായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ആനയാണ് ഒറ്റയാന്
ആശയവിനിമയം
ഇന്‍ഫ്രാസോണിക് ശബ്ദമുപയോഗിച്ചാണ് ആനകള്‍ ആശയവിനിമയം നടത്തുന്നത്. വഴി കണ്ടുപിടിക്കാനും ദുരെയുള്ള ആനകളെ കണ്ടെത്താനും ഈ ശബ്ദം ഉപയോഗപ്പെടുത്തുന്നുണ്ട്.
ആയുസ്
ഏതാണ്ട് എഴുപതു വയസുവരെയാണ് ആനകള്‍ ജീവിക്കുക. നൂറ്റി ഇരുപതുവര്‍ഷം വരെ ജീവിച്ച ആനകളുമുണ്ട്.
തുമ്പിക്കൈ
ആനയുടെ മേല്‍ച്ചുണ്ട് നീണ്ടു വളര്‍ന്ന് കുഴല്‍ രൂപത്തിലായതാണ് തുമ്പിക്കൈ. തൃകോണാകൃതിയിലുള്ള ഇവയുടെ തുമ്പിക്കൈ അറ്റം കൊണ്ട് മൊട്ടുസൂചി വരെ മാറ്റിവയ്ക്കാനാകുമത്രേ.
ആനക്കൊമ്പ്
ആനക്കൊമ്പിനു വേണ്ടിയാണ് ആനകളെ ധാരാളമായി വേട്ടയാടുന്നത്. മേല്‍നിരയിലെ ഉളിപ്പല്ലുകള്‍ വലുതായതാണ് ആനക്കൊമ്പ്. ഒരു ശരാശരി ആനക്കൊമ്പിന് പതിനെട്ട് കിലോഗ്രാം വരെ തൂക്കവും രണ്ട് മീറ്റര്‍ നീളവും കാണും. ജീവിതകാലം വളരുന്ന കൊമ്പ് ചിലപ്പോള്‍ ആവശ്യാനുസരണം മുറിച്ചു ചെറുതാക്കാറുണ്ട്.
ഖെദ്ദ
ആനകളെ പിടിക്കാനൊരുക്കുന്ന കുഴിയാണ് വാരിക്കുഴി. കര്‍ണ്ണാടക, ആസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആനകളെ പിടികൂടുന്ന രീതിയാണ് ഖെദ്ദ. ആനകള്‍ സഞ്ചരിക്കുന്ന വഴിയില്‍ വേലിക്കെട്ടി ഒരറ്റത്തായി കുഴിയുണ്ടാക്കിയാണ് പിടിക്കുന്നത്. ആനകളെ കുഴിയിലേക്ക് ഓടിച്ചു വിടാന്‍ ചെണ്ട കൊട്ടും. ചെറിയ ആനകളെ വലിയ ആനകളുടെ പുറത്തുനിന്ന് കുരുക്കിട്ടു പിടിക്കുന്ന രീതിയുടെ പേരാണ് മേള ശിക്കാര്‍. മയക്കു വെടിയുപയോഗിച്ചാണ് ആനകളെ കൂടുതലായും പിടിക്കുന്നത്.
മയക്കുവെടി
അക്രമാസക്തനായ ആനയെ മയക്കു വെടിവച്ചാണ് കീഴ്പ്പെടുത്തുന്നത്.
ആനകളെ വെടിവയ്ക്കാനുപയോഗിക്കുന്ന തോക്കുകളും പല തരത്തിലുണ്ട്. കാപ്ചര്‍ ഗണ്‍, ഡിസ്റ്റ് ഇന്‍ജക്റ്റ് തുടങ്ങിയവ അക്കൂട്ടത്തില്‍പെടും. സൈലസിന് ഹൈഡ്രോ ക്ലോറേഡ് എന്ന മരുന്നാണ് ആനകളെ മയക്കാന്‍ കുത്തി വയ്ക്കുന്നത്.
പല്ലു കൊഴിഞ്ഞാല്‍ മരണം
കൂട്ടുകാര്‍ക്ക് എത്ര തവണ പല്ല് മുളക്കും?. ഏറിയാല്‍ രണ്ട്. എന്നാല്‍ ആനകള്‍ക്ക് ആറു തവണയെങ്കിലും പല്ല് കൊഴിഞ്ഞ് പുതിയ പല്ല് വരും. ഇതിനു ശേഷം പല്ല് കൊഴിഞ്ഞ ആനകള്‍ക്ക് കൂടുതല്‍ കാലം ജീവിച്ചിരിക്കാനാവില്ല. അവ പട്ടിണി കിടന്നു മരിക്കുകയാണ് പതിവ്. വായിലിരിക്കുന്ന പല്ലിന്റെ ഘടന നോക്കി ആനകളുടെ വയസ് കണക്കാക്കാറുണ്ട്. നാലു കിലോ വരെ തൂക്കം കാണും ചില ആനപ്പല്ലുകള്ക്ക്.
മദപ്പാട്
ആനയ്ക്ക് മദമിളകി എന്നു കേള്‍ക്കാറില്ലേ?. ചെവിക്കും കണ്ണിനുമിടയിലാണ് ആനയുടെ മദഗ്രന്ഥി സ്ഥിതി ചെയ്യുന്നത്. ഇവ വീര്‍ത്തു വരുമ്പോഴാണ് ആനക്ക് മദമിളകുക. പല കാരണങ്ങള്‍ക്കൊണ്ടും ആനകള്‍ക്ക് മദമിളകാം. ഭക്ഷണക്കുറവ്, അമിത ജോലി, കാലാവസ്ഥാ വ്യതിയാനം, ആനകളോടുള്ള ക്രൂരത, ഇണചേരുന്നതിനുള്ള തടസം തുടങ്ങിയവ അവയില്‍ ചിലതു മാത്രം. മദമിളകിയ ആനയുടെ മദജലം കണ്ണുകള്‍ക്ക് ഇരുവശത്തുകൂടെയും ഒഴുകും. ഇതിന്റെ ഗന്ധം ദൂരേക്ക് വ്യാപിക്കാറുമുണ്ട്.
ഉയരമളക്കാന്‍
ആനയുടെ ഉയരമളക്കാന്‍ നമ്മുടെ പൂര്‍വികര്‍ ചെയ്തിരുന്ന ഒരു സൂത്രമുണ്ട്. ആനയുടെ മുന്കാല് നട എന്നാണ് അറിയപ്പെടുക. നടയുടെ കാല്‍പ്പാടിന്റെ വിസ്തീര്ണമെടുത്ത് രണ്ടുകൊണ്ട് ഗുണിച്ചാല്‍ ആനയുടെ ഉയരം കിട്ടുമത്രേ.
ഹൃദയാഘാതവും ക്ഷയരോഗവും
ആനകള്‍ക്ക് അടുത്ത കാലത്തായി മാരകമായ ഹൃദ്രോഗങ്ങള്‍ വരുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പല ആനകളും ചെരിയുന്നതിന് പിന്നില്‍ മാരകമായ ഹൃദ്രോഗമാണത്രേ.
ആനപ്പിണ്ടം
ആനകള്‍ ദിവസത്തില്‍ പതിനഞ്ച് തവണയെങ്കിലും പിണ്ടമിടും. ആനപ്പിണ്ടത്തില്‍നിന്നു പേപ്പര്‍, കാര്‍ഡ്, നോട്ട് ബുക്ക്, ബാഗ് തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വന്‍ ഡിമാന്റാണ് ഈ ഉല്‍പ്പന്നങ്ങള്‍ക്ക്്.
ആനക്കഴിവുകള്
ആനകള്‍ പൊതുവേ കാഴ്ച ശക്തിയില്‍ പിന്നിലാണ്. എന്നാല്‍ ഇവയ്ക്ക് നല്ല ഘ്രാണശക്തിയും ഓര്‍മശക്തിയുമുണ്ട്. ആനകള്‍ക്ക് ഭൂമിക്കടിയിലുള്ള ജല സാന്നിധ്യം അറിയാനാകും. കൊടുംവേനല്‍ കാലങ്ങളില്‍ കാട്ടാനകള്‍ ഇതറിഞ്ഞ് കിണര്‍ കുഴിക്കാറുണ്ട്. കിലോമീറ്ററുകള്‍ ദൂരെയുള്ള ജലത്തിന്റെ ഒഴുക്കും ഇവ തിരിച്ചറിയാറുണ്ട്. ആന ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ സ്വന്തമായി നില്ക്കാന് പഠിക്കും.
ചെവിയാട്ടം
ചൂട് കുറയ്ക്കാനായി ആനകള്‍ ചെവിയാട്ടാറുണ്ട്. ചെവിയാട്ടുമ്പോള്‍ ലഭിക്കുന്ന കാറ്റേറ്റ് ആനയുടെ ചെവിയിലെ ഞരമ്പുകളിലൂടെ ഒഴുകുന്ന രക്തം തണുക്കുകയും ക്രമേണ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും ഈ തണുപ്പ് വ്യാപിക്കുകയും ചെയ്യും. എന്നാല്‍ വേഗത്തില്‍ ശക്തിയായി ചെവിയാട്ടുന്നത് പലപ്പോഴും ദേഷ്യം വന്നതിന്റെ സൂചനയാണ്.
ആനയുറക്കം
ആനകള്‍ക്ക് ഉറക്കം കുറവാണ്. നാല് മണിക്കൂറില്‍ താഴെ മാത്രമാണ് ഉറക്ക സമയം. പലപ്പോഴും നിന്നാണ് ആനയുടെ ഉറക്കം. ആഫ്രിക്കന്‍ ആനകള്‍ വിശ്രമത്തിനായി കിടക്കുന്ന ശീലമില്ല. ഏഷ്യന്‍ ആനകള്‍ ഇടയ്ക്കിടെ കിടന്നു വിശ്രമിക്കും.
കൊമ്പില്ലാത്ത ആനകള്‍
കൊമ്പുള്ള ആനകളെ അനിയന്ത്രിതമായി മനുഷ്യന് കൊന്നൊടുക്കിയതു മൂലം ആഫ്രിക്കന്‍ ആനകള്‍ക്കിടയില്‍ കൊമ്പില്ലാത്ത ആണാനകള്‍ വര്‍ധിച്ചിരിക്കുകയാണെന്നു പഠനങ്ങള്‍ പറയുന്നു. ഈ ജനിതക മാറ്റത്തിന് കാരണം മനുഷ്യന് തന്നെയാണ്.
ആദ്യകാലത്ത് അപൂര്‍വമായേ കൊമ്പില്ലാത്ത ആണാനകള്‍ ഉണ്ടായിരുന്നുള്ളൂ. ഇന്നാകട്ടെ കൊമ്പില്ലാത്ത ആനകള്‍ വര്‍ധിച്ചു വരികയാണ്. ഇരതേടുന്നതിനും സ്വയ രക്ഷക്കുമുള്ള കൊമ്പുകള്‍ ഇല്ലാതെ വളരുന്ന ആനയുടെ സ്വഭാവത്തില്‍ തന്നെ മാറ്റം വന്നേക്കുന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പഹല്‍ഗാം ഭീകരാക്രമണം: കശ്മീരില്‍ 48 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു പൂട്ടി
National
• 10 days ago
കേരളത്തില്‍ കൂടി, അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞു; പിടിതരാതെ പൊന്ന്, ഇന്നത്തെ വില അറിയാം
Business
• 10 days ago
വൈദ്യുതിയില്ല, സ്പെയിനും പോർച്ചുഗലും ഇരുട്ടിൽ: ജനജീവിതം സ്തംഭിച്ചു, അടിയന്തരാവസ്ഥ
International
• 10 days ago
ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ നിരക്ക് വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today
latest
• 10 days ago
പുലിപ്പല്ല് പ്രവാസിയായ രഞ്ജിത്ത് കുമ്പിടി സമ്മാനിച്ചതെന്ന് വേടന്; കോടതിയില്‍ തെളിയിക്കട്ടെയെന്ന് എ.കെ ശശീന്ദ്രന്, നിയമനടപടികളുമായി മുന്നോട്ടുപോവുമെന്നും മന്ത്രി
Kerala
• 10 days ago
49°-C..! കുവൈത്തില്‍ രേഖപ്പെടുത്തിയത് ലോകത്തെ ഏറ്റവും ഉയര്‍ന്ന താപനില | Temperature in Kuwait
Kuwait
• 10 days ago
പഹല്‍ഗാം ഭീകരരുടെ ഒളിത്താവളത്തിനടുത്ത് സുരക്ഷാസേന; തെരച്ചിലിന് പൂര്‍ണപിന്തുണയുമായി പ്രദേശവാസികള്‍; ഭീകരര്‍ ഒന്നരവര്‍ഷം മുമ്പ് കശ്മീരിലെത്തിയെന്ന്
National
• 10 days ago
കാനഡ തെരഞ്ഞെടുപ്പ് 2025: കാർണിക്ക് സാധ്യതയോ? നിലവിലെ പ്രവചനങ്ങൾ
National
• 10 days ago
'രക്ഷിക്കണേ.. ഇതെന്റെ അവസാന വിഡിയോ ആകും, എന്റെ മരണത്തിന് ഉത്തരവാദി അവര്‍': കുവൈത്തില്‍ തൊഴില്‍തട്ടിപ്പിനിരയായ പാലക്കാട് സ്വദേശിനിയുടെ വിഡിയോ സന്ദേശം
latest
• 10 days ago
മുംബൈയിലെ ഇഡി ഓഫീസിലെ തീപ്പിടിത്തം: പ്രമുഖ കേസുകളുടെ ഫയലുകൾ നഷ്ടപ്പെടാൻ സാധ്യത
National
• 10 days ago
കാണാതായ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി: എസ്.എസ്.എൽ.സി പരീക്ഷാഫലത്തെ ഭയന്ന് ഒളിച്ചോട്ടം
Kerala
• 10 days ago
സജ്ജരായി ഇന്ത്യ; തിരിച്ചടി ഭയന്ന് പാകിസ്ഥാന്; ഭീകരര്‍ എത് സമയവും പിടിയിലാകുമെന്ന് സൈന്യം | Pahalgam Terror Attack
National
• 10 days ago
പ്രതിരോധ വാക്സിനും രക്ഷയായില്ല; മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയുണ്ടായ അഞ്ചു വയസുകാരി മരണത്തിന് കീഴടങ്ങി
latest
• 10 days ago
യുക്രെയ്ന്-റഷ്യ യുദ്ധം: മേയ് 8 മുതല്‍ മേയ് 10 വരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ
International
• 10 days ago
ഷൊർണൂരിൽ സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ മൂന്ന് പത്താം ക്ലാസ് വിദ്യാർഥിനികളെ കാണാതായി; മൊബൈൽ ഫോൺ ലൊക്കേഷൻ കോയമ്പത്തൂരിൽ
Kerala
• 11 days ago
ദുബൈ വിമാനത്താവളത്തിൽ ഡിക്ലയർ ചെയ്യേണ്ടതും കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതുമായ വസ്തുക്കളെക്കുറിച്ച് അറിയാം
uae
• 11 days ago
അടിച്ചുകയറി അംബാനിയുടെ റിലൈൻസ്; ലോകത്തെ 25 മുൻനിര കമ്പനികളിൽ 21ാം സ്ഥാനം
Business
• 11 days ago
യുഎഇയിൽ താപനില ഉയരുന്നു; മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നൽകി കാലാവസ്ഥാ വകുപ്പ്
uae
• 11 days ago
തഹാവൂർ റാണയുടെ എൻഐഎ കസ്റ്റഡി 12 ദിവസത്തേക്ക് കൂടി നീട്ടി ഡൽഹി കോടതി
National
• 10 days ago
ഫ്ലാറ്റിൽനിന്ന് കഞ്ചാവ് പിടികൂടിയ കേസ്: വേടനും സുഹൃത്തുക്കൾക്കും ജാമ്യം
Kerala
• 10 days ago
പഹല്‍ഗാം ഭീകരാക്രമണം: ലണ്ടനിലെ പാകിസ്ഥാന് ഹൈകമ്മിഷനു നേരെ ആക്രമണം; ജനല്‍ ചില്ലുകള്‍ തകര്‍ക്കപ്പെട്ടു
National
• 10 days ago