HOME
DETAILS

പഹല്‍ഗാം ഭീകരരുടെ ഒളിത്താവളത്തിനടുത്ത് സുരക്ഷാസേന; തെരച്ചിലിന് പൂര്‍ണപിന്തുണയുമായി പ്രദേശവാസികള്‍;  ഭീകരര്‍ ഒന്നരവര്‍ഷം മുമ്പ് കശ്മീരിലെത്തിയെന്ന്

  
Web Desk
April 29, 2025 | 3:53 AM

Security Forces Close in on Terrorists Behind Pahalgam Massacre in Kashmir

ശ്രീനഗര്‍: സാങ്കേതിക വിദ്യക്കും സൗകര്യങ്ങള്‍ക്കുമൊപ്പം നാട്ടുകാരുടെ സഹായം കൂടി ആയതോടെ പഹല്‍ഗാമില്‍ കൂട്ടക്കൊല നടത്തിയ ഭീകരരുടെ ഒളിയിടത്തിലേക്കെത്താന്‍ ഇനി അധികം താമസമുണ്ടാവില്ല. സുരക്ഷാ സേന ഭീകരരുടെ ഒളിത്താവളത്തിനടുത്ത് എത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.  അനന്ത്നാഗിന്റെ മുകള്‍ ഭാഗത്ത് സൈന്യം, രാഷ്ട്രീയ റൈഫിള്‍സ്, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ എന്നിവര്‍ സംയുക്തമായി നടത്തുന്ന തെരച്ചില്‍ തുടരുകയാണ്. പ്രദേശവാസികള്‍ തെരച്ചിലിന് പൂര്‍ണമായി സഹകരിക്കുന്നുണ്ട്. സാങ്കേതിക തെളിവുകള്‍ക്ക് പുറമേ  പ്രാദേശിക ഗോത്ര സമൂഹങ്ങളില്‍ നിന്നുള്ള വിവരങ്ങളെ കൂടി ആശ്രയിച്ചാണ് ഭീകരര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നതെന്ന് ജമ്മു കശ്മീര്‍ പൊലിസിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് കരുതുന്ന രണ്ട് പാക് ഭീകരര്‍ ഒന്നര വര്‍ഷം മുമ്പ് കശിമീരില്‍ നുഴഞ്ഞു കയറിയതാണെന്നാണ് പൊലിസ് സംശയിക്കുന്നത്.  സാംബ-കത്വ മേഖല വഴിയാണ് ഇവരെത്തിയതെന്നും അന്വേഷണ സംഘം പറയുന്നു. 

അതേസമയം, നിയന്ത്രണ രേഖയില്‍ പാക് സൈന്യം തുടര്‍ച്ചയായ അഞ്ചാം ദിവസവും വെടിനിര്‍ത്തല്‍ ലംഘിച്ചു. വെടിവെപ്പിന് സുരക്ഷാ സേന തിരിച്ചടി നല്‍കുകയും ചെയ്തു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കുപ്വാര, ബാരാമുല്ല ജില്ലകള്‍ക്ക് എതിര്‍വശത്തെ പ്രദേശങ്ങളിലും അഖ്‌നൂര്‍ സെക്ടറിലുമാണ് വെടിവെപ്പ് നടന്നതെന്ന് സൈനിക വക്താവ് അറിയിച്ചു.

 

Security forces, with the help of local residents and advanced technology, are closing in on the hideout of terrorists involved in the Pahalgam massacre that claimed 26 lives.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രണയം നിരസിച്ചതിൻ്റെ പക; പന്ത്രണ്ടാം ക്ലാസുകാരിയെ കഴുത്തറുത്ത് കൊന്നു

crime
  •  4 days ago
No Image

ഇന്ത്യയിൽ ഷമി, ചെന്നൈയിൽ സഞ്ജു; ധോണിപ്പടക്കൊപ്പം 11ൽ തിളങ്ങാൻ മലയാളി താരം

Cricket
  •  4 days ago
No Image

നിക്ഷേപകർ സൂക്ഷിക്കുക; എമിറേറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കെന്ന വ്യാജേന തട്ടിപ്പ്; മുന്നറിയിപ്പുമായി SCA

uae
  •  4 days ago
No Image

'ആളുകളെ തിക്കിത്തിരക്കി കയറ്റിയിട്ട് എന്ത് കാര്യം, ഒരുക്കം നേരത്തേ തുടങ്ങേണ്ടതായിരുന്നു' ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം 

Kerala
  •  4 days ago
No Image

ഫുട്ബോളിലെ പുതിയ മെസി അവനാണ്: പ്രസ്താവനയുമായി ഇതിഹാസം

Football
  •  4 days ago
No Image

യുഎഇ ദേശീയ ദിനം: ഡിസംബർ 1, 2 തീയതികളിൽ സർക്കാർ ജീവനക്കാർക്ക് അവധി; ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഇളവ് ബാധകമല്ല

uae
  •  4 days ago
No Image

പിണറായി വിജയനെ കൊല്ലാന്‍ ആഹ്വാനം; സിസ്റ്റര്‍ ടീന ജോസിനെതിരെ പരാതി, കന്യാസ്ത്രീയെ തള്ളി സന്യാസിനി സമൂഹം 

Kerala
  •  4 days ago
No Image

ഇന്ത്യയുടെ മോശം പ്രകടനങ്ങളിൽ അവനെ പുറത്താക്കേണ്ട ആവശ്യമില്ല: ഗാംഗുലി

Cricket
  •  4 days ago
No Image

കൊറിയൻ ആരാധകർക്ക് ആ​ഘോഷിക്കാം; യുഎഇയിൽ 'കെ-സിറ്റി' വരുന്നു; പദ്ധതിക്കായി കൈകോർത്ത് യുഎഇയും ദക്ഷിണ കൊറിയയും

uae
  •  4 days ago
No Image

ജനസംഖ്യ വെറും ഒന്നര ലക്ഷം! കുഞ്ഞൻ രാജ്യം ലോകകപ്പിലേക്ക്; ചരിത്രമെഴുതി കുറസാവോ

Football
  •  4 days ago