സമസ്ത: സംസ്ഥാന ഇസ്‌ലാമിക കലാ സാഹിത്യമത്സരങ്ങള്‍ കാസര്‍കോട്ട്
തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഇസ്‌ലാമിക കലാ സാഹിത്യ മത്സരങ്ങള്‍ മെയ് 13,14,15 തിയതികളില്‍ കാസര്‍കോട് ചട്ടഞ്ചാല്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ വച്ച് നടക്കും.
ഏഷ്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക കലാ മത്സരമായ പരിപാടിയില്‍ കേരളത്തിനുപുറമെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി രണ്ടായിരത്തോളം പ്രതിഭകളാണ് മത്സരിക്കുക.
സമസ്തക്കു കീഴിലുള്ള 9967 മദ്‌റസകളില്‍ 427 റെയ്ഞ്ചുകളായി മത്സരങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ജില്ലാ തലങ്ങളിലും പിന്നീട് സംസ്ഥാനതലത്തിലുമാണ് മത്സരങ്ങളുണ്ടാവുക. ഈവര്‍ഷം മുതല്‍ കിഡ്ഡീസ് എന്ന പേരില്‍ വളരെ ചെറിയ കുട്ടികള്‍ക്കും മത്സരങ്ങളുണ്ട്.
121 ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തില്‍ പരിപാടിക്ക് പ്രാഥമികരൂപം നല്‍കി. ഫെബ്രുവരി ഏഴിന് കാസര്‍കോട്ട് വച്ച് വിപുലമായ സ്വാഗതസംഘ രൂപീകരണം നടക്കും.
സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷനായി. എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍,മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്,അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്,ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, എം.എ ചേളാരി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ.ടി ഹുസൈന്‍കുട്ടി മൗലവി, അബൂബക്കര്‍ സാലൂദ് നിസാമി കാസര്‍കോട് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."