HOME
DETAILS
MAL
ആരാധനാലയങ്ങളും കടകളും കേന്ദ്രീകരിച്ച് മോഷണ ശ്രമം
backup
January 05 2017 | 20:01 PM
പൂച്ചാക്കല്‍:ആരാധനാലയങ്ങളും കടകളും കേന്ദ്രീകരിച്ച് മോഷണ ശ്രമം.അരൂക്കുറ്റി,വടുതല എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം മോഷണ ശ്രമങ്ങള്‍ നടന്നത്.വടുതല റോഡിന് സമീപത്തെ നേര്‍ച്ചകുറ്റി പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തി.കൂടാതെ വടുതല അരൂക്കുറ്റി ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെ പൂട്ടും തകര്‍ത്തിരുന്നു.
പൂച്ചാക്കല്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.പ്രദേശത്ത് കഞ്ചാവ് മയക്ക് മരുന്ന് വില്‍പനയും ഉപയോഗവും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.ഇതേ തുടര്‍ന്നാണ് മോഷണ ശ്രമങ്ങള്‍ നടക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.വടക്കന്‍ മേഖലളില്‍ നിന്നും ഇവിടെ വാടകക്ക് താമസിക്കുന്നവരുടെ എണ്ണം കൂടുന്നത് മയക്ക് മരുന്ന് മാഫിയകളും,മോഷ്ടാക്കാളും ക്രിമിനലുകളും വര്‍ധിക്കാന്‍ കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം.ഇത് മൂലം ഭീതിയിലാണ് നാട്ടുകാര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."