വിധി വന്നു; അടി,ഇടി,ചവിട്ട്...!
തിരുവനന്തപുരം/കൊല്ലം: രണ്ടുജില്ലകളിലും രണ്ടാംദിനത്തില്‍ വിധിയെച്ചൊല്ലി തമ്മിലടി. വിധികര്‍ത്താക്കള്‍ കോഴ വാങ്ങിയെന്നും, ഇവരെ വിലയ്‌ക്കെടുക്കുന്ന സംഘം നഗരത്തില്‍ സജീവമാണെന്നും തിരുവനന്തപുരത്ത് രക്ഷിതാക്കള്‍ ആരോപിച്ചു. കൊല്ലത്ത് യു പി വിഭാഗം നൃത്തമത്സരങ്ങളിലെ വിധികര്‍ത്താക്കളെ കുറിച്ചാണ് പരാതിയുയര്‍ന്നത്. അഞ്ചല്‍ വെസ്റ്റ് സ്‌കൂളിലെ നാലാം വേദിയില്‍ ഇതേച്ചൊല്ലി സംഘാടകരും രക്ഷിതാക്കളും തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തു.
യു .പി ഭാരതനാട്യത്തിന്റെ വിധി വന്നപ്പോള്‍ അര്‍ഹരായവരല്ല വിജയികളായതെന്നാരോപിച്ച് രക്ഷിതാക്കള്‍ വേദിയ്ക്കുള്ളില്‍ പ്രവേശിച്ചു. യോഗ്യതയില്ലാത്തവരെയാണ് വിധികര്‍ത്താക്കളായി നിയോഗിച്ചതെന്നും ഒരു അധ്യാപികയുടെ തന്നെ മൂന്ന് വിദ്യാര്‍ഥികള്‍ക്കാണ് മൂന്ന് സ്ഥാനങ്ങളും നല്‍കിയതെന്നും ഇത് പണം വാങ്ങിയാണെന്നും രക്ഷിതാക്കള്‍ പറയുന്നു.
ഇതിനിടെ യു .പി വിഭാഗം മോഹിനിയാട്ടമത്സരത്തിന്റെ വിധി നിര്‍ണയത്തെ ചൊല്ലി സ്റ്റേജ് മാനേജരെയും പ്രോഗ്രാം കമ്മിറ്റിക്കാരെയും രക്ഷിതാക്കള്‍ തടഞ്ഞുവച്ചു.ഇത് ചെറിയതോതില്‍ കൈയേറ്റത്തിന് കാരണമായി.തുടര്‍ന്ന് ഒരു മണിക്കൂറിലധികം പരിപാടികള്‍ തടസപ്പെട്ടു.പൊലിസിടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."