HOME
DETAILS

കലാമാമാങ്കത്തിനൊരുങ്ങി കണിയാമ്പറ്റ; ഓഫ് സ്‌റ്റേജ് മത്സരങ്ങള്‍ ആരംഭിച്ചു

  
backup
January 06 2017 | 05:01 AM

%e0%b4%95%e0%b4%b2%e0%b4%be%e0%b4%ae%e0%b4%be%e0%b4%ae%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8a%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf

കല്‍പ്പറ്റ: 37ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ആതിഥ്യമരുളാന്‍ കണിയാമ്പറ്റ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒരുങ്ങിയതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓഫ് സ്‌റ്റേജ് മത്സരങ്ങള്‍ക്ക് ഇന്നലെ തുടക്കമായി. സ്‌റ്റേജ് മത്സരങ്ങള്‍ 9, 10, 11 തീയതികളിലാണ് നടക്കുക. 13 വേദികളിലായി യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 288 ഇനങ്ങളില്‍ 3000ത്തോളം കലാപ്രതിഭകളാണ് മാറ്റുരക്കുക. ഇത്തവണ വേദികള്‍ക്ക് വിവിധ രാഗങ്ങളുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്. ശ്രീരാഗം, സാവേരി, നാദരഞ്ജിനി, കാംബോജി, രസികപ്രിയ, മേഘമല്‍ഹാര്‍, അഭരാമം, ചിത്രാംബരി, ആരഭി, ആഹിര്‍ഭൈരവി, അരുണാംഗി, ഹിന്ദോളം, ചിത്രാംബരി എന്നിങ്ങനെയാണ് വേദികള്‍ക്ക് പേരിട്ടിരിക്കുന്നത്. മേളക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. 1000 പേര്‍ക്ക് മത്സരങ്ങള്‍ വീക്ഷിക്കാവുന്ന തരത്തില്‍ ഒരുക്കിയിരിക്കുന്ന പ്രധാനവേദിയും 500 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള ഊട്ടുപുരയും ഒരുങ്ങിക്കഴിഞ്ഞു. മറ്റ് വേദികളുടെയും നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. മേള വന്‍വിജയമാക്കാനുള്ള പരിശ്രമത്തിലാണ് സംഘാടകസമിതി. കലോത്സവ വേദി പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ആഹ്വാനവും സംഘാടകര്‍ നല്‍കിയിട്ടുണ്ട്. ഒന്‍പതിന് രാവിലെ ഒന്‍പതിന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.പി തങ്കം പതാക ഉയര്‍ത്തുന്നതോടെ മേളയ്ക്ക് ഔപചാരിക തുടക്കമാകും. ഉദ്ഘാടന സമ്മേളനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനാകും. ഒ.ആര്‍ കേളു എം.എല്‍.എ ഉപഹാരസമര്‍പ്പണം നടത്തും. മുന്‍ എം.എല്‍.എ എം.വി ശ്രേയാംസ്‌കുമാര്‍, കൊച്ചിന്‍ മെട്രോ എം.ഡി ഇ ശ്രീധരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി, വിദ്യാഭ്യാസഉപഡയറക്ടര്‍ പി.പി തങ്കം, മാനന്തവാടി മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കുഞ്ഞായിഷ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന്‍, കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ, ജില്ലാപഞ്ചായത്തംഗങ്ങളായ കെ മിനി, അനില തോമസ്, പി.കെ അനില്‍ കുമാര്‍, പി ഇസ്മായില്‍, സി ഓമന ടീച്ചര്‍, എ പ്രഭാകരന്‍ മാസ്റ്റര്‍, എ.എന്‍ പ്രഭാകരന്‍, കെ.ബി നസീമ, ഒ.ആര്‍ രഘു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല രാംദാസ്, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് നാസര്‍ പി.എം, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അബ്ബാസ് പുന്നോളി, അഖില സുരേന്ദ്രന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ കെ.എം ഉണ്ണികൃഷ്ണന്‍, പി.ടി.എ പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി, എച്ച്.എസ്.എസ്.ടി ജില്ലാ കോഡിനേറ്റര്‍ കെ.കെ വര്‍ഗീസ്, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ പ്രഭാകരന്‍, എ.ഇ.ഒമാരായ കെ രമേശ്, എം മമ്മു, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ആര്‍ മോഹനന്‍, ഹെഡ്മാസ്റ്റര്‍ എ.ഇ ജയരാജന്‍ സംസാരിക്കും. 11ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയാവും. ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി മുഖ്യാതിഥിയാകും. കെ.എം ഷാജി എം.എല്‍.എ സമ്മാനദാനം നിര്‍വഹിക്കും. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ സഹദേവന്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എ ദേവകി, ജില്ലാ പഞ്ചായത്തംഗം പി ഇസ്മായില്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.പി തങ്കം, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ പ്രഭാകരന്‍, അബ്ദുള്‍ ഗഫൂര്‍ കാട്ടി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ആര്‍ മോഹനന്‍, ഹെഡ്മാസ്റ്റര്‍ എ.ഇ ജയരാജന്‍, വി ദിനേഷ് കുമാര്‍, ഇ മുസ്തഫ എന്നിവര്‍ പങ്കെടുത്തു.

മീഡിയ സെന്റര്‍ തുറന്നു

കണിയാമ്പറ്റ: ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ മീഡിയാ സെന്റര്‍ ജില്ലാപഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ പി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്തംഗം കെ.എം ഫൈസല്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, ജില്ലാപഞ്ചായത്തംഗം സി ഓമന, ബ്ലോക്ക് പഞ്ചായത്തംഗം പൗലോസ് കുറുമ്പേമഠം, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലരാംദാസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ അബ്ബാസ് പുന്നോളി, റഷീന സുബൈര്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പി.പി തങ്കം, പി.ടി.എ പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി, പ്രിന്‍സിപ്പല്‍ കെ.ആര്‍ മോഹനന്‍, ഹെഡ്മാസ്റ്റര്‍ എ.ഇ ജയരാജന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് ഷഹര്‍ബാനു സംസാരിച്ചു. വി ദിനേഷ് കുമാര്‍ സ്വാഗതം പറഞ്ഞു.

കലോത്സവത്തില്‍ ഇന്ന്

(മത്സരങ്ങള്‍ രാവിലെ 9.30 മുതല്‍)


വേദി 9 ചിത്രാംബരി (ഉര്‍ദു)
കഥാരചന എച്ച്.എസ്
കഥാരചന എച്ച്.എസ്.എസ്
കവിതാരചന യു.പി
കവിതാരചന എച്ച്.എസ്
കവിതാരചന എച്ച്.എസ്.എസ്
ഉപന്യാസ രചന എച്ച്.എസ്
ഉപന്യാസ രചന എച്ച്.എസ്.എസ്

വേദി 10 ആരഭി
(ഉര്‍ദു)
ക്വിസ് യു.പി
ക്വിസ് എച്ച്.എസ്.എസ്

വേദി 11 ആഹിര്‍ഭൈരവി (സംസ്‌കൃതം)
സിദ്ധാരൂപോച്ചാരണം യു.പി ആണ്‍
സിദ്ധാരൂപോച്ചാരണം യു.പി പെണ്‍
ഗദ്യപാരായണം യു.പി
പ്രശ്‌നോത്തരി യു.പി
പ്രശ്‌നോത്തരി എച്ച്.എസ്

വേദി 12 അരുണാംഗി (സംസ്‌കൃതം)
സമസ്യാപൂരണം യു.പി
സമസ്യാപൂരണം എച്ച്.എസ്
കഥാരചന യു.പി
കഥാരചന എച്ച്.എസ്
കഥാരചന എച്ച്.എസ്.എസ്
കവിതാരചന യു.പി
കവിതാരചന എച്ച്.എസ്
കവിതാരചന എച്ച്.എസ്.എസ്
ഉപന്യാസ രചന എച്ച്.എസ്
ഉപന്യാസ രചന എച്ച്.എസ്.എസ്
ഉപന്യാസ രചന യു.പിComments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."