HOME
DETAILS

കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റു

  
backup
January 06 2017 | 05:01 AM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3-3

സുല്‍ത്താന്‍ ബത്തേരി: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി മധ്യവയസ്‌ക്കന് പരുക്കേറ്റു. ചെതലയം പൂവഞ്ചി കോളനിയിലെ ബാലന്‍(50)നാണ് പരുക്കേറ്റത്.
വ്യാഴാഴ്ച രാവിലെ 11.30യോടെയാണ് സംഭവം. കോളനിക്ക് സമീപത്തെ വയലില്‍ പശുവിനെ കെട്ടാന്‍ പോയപ്പോഴാണ് പന്നിയുടെ ആക്രമണം ഉണ്ടായത്.
പരുക്കേറ്റ ബാലനെ സമീപത്തെ വയലില്‍ ജോലി ചെയ്തിരുന്നവരാണ് ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വലതു കാല്‍മുട്ടിന് സാരമായി പരുക്കേറ്റ ഇയാളെ പിന്നീട് കോഴിക്കോട് മെഡിക്കള്‍ കോളജില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്ത് പന്നികളുടെതക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം കൂടുതലാണന്നും ഇതിനു പരിഹാരം കാണണമെന്നുമാണ് ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."