HOME
DETAILS

വിത്തുകാട് കുടുംബങ്ങള്‍ക്ക് വീട്ടുനമ്പര്‍ പതിച്ചുകൊടുക്കല്‍; എം.എല്‍.എ നടത്തിയത് നാടകമെന്ന്

  
backup
January 06, 2017 | 5:14 AM

%e0%b4%b5%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

കല്‍പ്പറ്റ: വിത്തുകാട് ഭൂസമരകേന്ദ്രത്തിലെ ഏതാനും കുടുംബങ്ങള്‍ക്ക് സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ വീട്ടു നമ്പര്‍ പതിച്ചുകൊടുത്തത് കേവലം നാടകമാണെന്ന് സി.പി.ഐ-എം.എല്‍ ജില്ലാ സെക്രട്ടറി സാം പി മാത്യു, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ നസിറുദ്ദീന്‍, പി.ടി പ്രേമാനന്ദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കോട്ടപ്പടി വില്ലേജിലെ വിത്തുകാടില്‍ ഹാരിസണ്‍ മലയാളം കമ്പനിയുടെ കൈവശത്തിലായിരുന്ന ഭൂമിയില്‍ സി.പി.ഐ-എം.എല്‍ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍ 2008 ജനുവരി 25ന് ആരംഭിച്ചതാണ് ഭൂസമരം.
നിലവില്‍ ഏകദേശം 80 ഏക്കറിലായി 106 ഭൂരഹിത കുടുംബങ്ങളാണ് സമരകേന്ദ്രത്തില്‍ കുടില്‍കെട്ടി താമസിക്കുന്നത്. ആദിവാസി, ദലിത് വിഭാഗത്തില്‍പ്പെട്ടവരാണ് ഇതില്‍ അധികവും. സമരഭൂമിയിലെ കുടുംബങ്ങള്‍ക്ക് ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ ഇടപെടലിനെത്തുടര്‍ന്ന് 2015 ഒക്‌ടോബറില്‍ താല്‍ക്കാലിക വീട്ടുനമ്പര്‍ അനുവദിക്കുകയും അര്‍ഹതയുളളവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതാണ്. എന്നിരിക്കെയാണ് സി.പി.എം മുന്‍ ജില്ലാ സെക്രട്ടറിയുമായ എം.എല്‍.എയുടെ നേതൃത്വത്തില്‍ വീട്ടുനമ്പര്‍ പതിച്ചുനല്‍കല്‍ നാടകം അരങ്ങേറിയത്.
സമരകേന്ദ്രത്തിലെ കുടുംബങ്ങള്‍ക്ക് വീട്ടുനമ്പര്‍ പതിച്ചുനല്‍കുന്നതിനു മേപ്പാടി പഞ്ചായത്ത് ഏതാനും വ്യവസ്ഥകള്‍ വച്ചിട്ടുണ്ട്.
അനുവദിക്കുന്ന താല്‍ക്കാലിക നമ്പര്‍ സ്ഥിര നമ്പര്‍ ലഭിക്കുന്നതിനു പരിഗണിക്കില്ല, സര്‍ക്കാരില്‍നിന്നോ മറ്റു വകുപ്പുകളില്‍നിന്നോ നിര്‍ദേശം ലഭിക്കുന്ന പക്ഷം പാര്‍പ്പിടം സ്വന്തം ഉത്തരവാദിത്തത്തില്‍ പൊളിച്ചുനീക്കണം, താത്കാലിക നമ്പര്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 2016 നവംബര്‍ 16ലെ ഉത്തരവിന് വിധേയമായിരിക്കും എന്നിങ്ങനെയാണ് വ്യവസ്ഥകള്‍. ഇവ അംഗീകരിച്ച് സമ്മതപത്രം ഒപ്പിട്ടുനില്‍കുന്നവര്‍ക്ക് പഞ്ചായത്ത് താല്‍ക്കാലിക വീട്ടു നമ്പര്‍ അനുവദിക്കുമെന്നാണ് സിപിഎം പ്രാദേശിക ഘടകം സമരകേന്ദ്രത്തിലെ കുടുംബങ്ങളെ അറിയിച്ചത്.
ഒരിക്കല്‍ താല്‍ക്കാലിക നമ്പര്‍ അനുവദിച്ച കുടുംബങ്ങള്‍ക്ക് വീണ്ടും താല്‍ക്കാലിക നമ്പര്‍ നല്‍കുന്നതിനായി സമ്മതപത്രം ഒപ്പിട്ടുവാങ്ങുന്നത് തട്ടിപ്പാണ്. സമരകേന്ദ്രത്തിലെ കുടുംബങ്ങള്‍ക്ക് സ്ഥിരം വീട്ടുനമ്പര്‍ ലഭിക്കുന്നതിനുള്ള ഇടപെടലാണ് സി.പി.എമ്മും എം.എല്‍.എയും നടത്തേണ്ടിയിരുന്നത്-നേതാക്കള്‍ പറഞ്ഞു.
എക്കാലവും ഭൂമാഫിയയ്ക്ക് സഹായകമായ നിലപാട് സ്വീകരിക്കുന്ന സി.പി.എം വിത്തുകാട് ഭൂസമരത്തെ തകര്‍ക്കാനാണ് ഇതുവരെ ശ്രമിച്ചതെന്നും അവര്‍ കുറ്റപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എക്‌സ്‌റേ പരിശോധനയില്‍ കള്ളിവെളിച്ചത്തായി; സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയില്‍

Kerala
  •  6 days ago
No Image

ഇനി ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാം പേടി കൂടാതെ; 'റെയില്‍ മൈത്രി'യുമായി കേരള പൊലിസ്

Kerala
  •  6 days ago
No Image

തിരുവല്ലയില്‍ നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചു; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  6 days ago
No Image

കിഴക്കൻ കാറ്റിന്റെ സ്വാധീനം; കേരളത്തിൽ നാളെ മുതൽ വീണ്ടും മഴക്ക് സാധ്യത

Kerala
  •  6 days ago
No Image

മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗന്റെ പൊതുദർശനം ഇന്ന്; സംസ്കാരം വൈകിട്ട് നാലിന് 

Kerala
  •  6 days ago
No Image

ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ചു: ആശുപത്രി മുൻ എച്ച്.ആർ മാനേജർ അറസ്റ്റിൽ

Kerala
  •  6 days ago
No Image

ഡൽഹിയിലെ വായുമലിനീകരണത്തിന് പിന്നിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പൊടിക്കാറ്റും; ടി.പി സെൻകുമാർ

Kerala
  •  6 days ago
No Image

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു

Kerala
  •  6 days ago
No Image

പൂനെ-എറണാകുളം എക്‌സ്പ്രസിൽ രണ്ട് വയസുകാരനെ ഉപേക്ഷിച്ച സംഭവം; കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു

Kerala
  •  6 days ago
No Image

ഒമാനിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ ടാങ്ക് പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരുക്ക്

oman
  •  6 days ago