HOME
DETAILS

വീട്ടുകിണറ്റില്‍ മണ്ണെണ്ണ ഒഴിച്ചതായി പരാതി

  
backup
January 06 2017 | 05:01 AM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%bf%e0%b4%a3%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%86%e0%b4%a3

കൂത്തുപറമ്പ്: നീര്‍വേലിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടുകിണറ്റില്‍ മണ്ണെണ്ണയൊഴിച്ച് മലിനമാക്കിയതായി പരാതി. കോണ്‍ഗ്രസ് മാങ്ങാട്ടിടം മണ്ഡലം പ്രസിഡന്റ് സുധാകരന്‍ നിര്‍വേലിയുടെ നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്ര പരിസരത്തെ വീട്ടുകിണറ്റിലാണ് ഇന്നലെ രാവിലെ മണ്ണെണ്ണയൊഴിച്ചതായി കണ്ടെത്തിയത്. സുധാകരനും മകനും ശബരിമല ദര്‍ശനത്തിനായി പോയിരുന്നതിനാല്‍ വീട്ടില്‍ സ്ത്രീകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.നേരത്തെ ഈ വീടിനു മുന്നില്‍ റീത്ത് വെച്ച സംഭവവുമുണ്ടായിരുന്നു. സുധാകരന്റെ ഭാര്യ ഗീതയുടെ പരാതിയില്‍ കൂത്തുപറമ്പ് പൊലിസ് കേസെടുത്തു അന്വേഷണം തുടങ്ങി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."