മംഗലംകുളം ജലസേചന പദ്ധതി പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധം
മാള: പൊയ്യ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കൃഷി ആവശ്യങ്ങള്‍ക്ക് വെള്ളം എത്തിക്കുന്നതിനായി രണ്ട് പതിറ്റാണ്ട് മുന്‍പ് നിര്‍മ്മാണം ആരംഭിച്ച മംഗലംകുളം ജലസേചന പദ്ധതി പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താതില്‍ പ്രതിഷേധം ശക്തമാകുന്നു. മംഗലംകുളം കിഴക്കേ കോളനി ജലസേചന പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ തോടുകളിലൂടെ നീരൊഴുക്ക് ആരംഭിക്കുന്നതോടെ കിണറുകളില്‍ ഉറവ് വര്‍ധിച്ച് പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകുന്നതാണ്. പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോഴും പദ്ധതി പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമില്ല.
25 വര്‍ഷം മുന്‍പ് മാള ബ്ലോക്ക് പഞ്ചായത്തിന്റെയും പൊയ്യ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് മംഗലംകുളം പദ്ധതിക്ക് തുടക്കം കുറിച്ചത്. മംഗലംകുളത്തില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് പൂപ്പത്തി, താണിശ്ശേരി പാടം, എരട്ടപ്പടി, മടത്തുംപടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളം എത്തിക്കുന്നതിനായിട്ടാണ് പദ്ധതി തുടങ്ങിയത്. ഇതിനായി വിവിധ സ്ഥലങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിനായി ഭൂമിക്കടിയിലൂടെ പൈപ്പുകള്‍ ഇടുകയും ചെയ്തു. വെള്ളം പമ്പ് ചെയ്യുന്നതിനായി മംഗലംകുളത്തില്‍ 100 എച്ച്.പിയുടെ മോട്ടോറും പിടിപ്പിച്ചു.
18 ലക്ഷം രൂപ ചിലവഴിച്ച് കുളത്തിന്റെ ആഴം വര്‍ധിപ്പിച്ച് സംരക്ഷണ ഭിത്തി നിര്‍മിക്കുകയും ചെയ്തു. നിര്‍മ്മാണം പൂര്‍ത്തീകരിച്ച് വെള്ളം പമ്പ് ചെയ്തതോടെ പല ഭാഗത്തും പൈപ്പുകള്‍ പൊട്ടിപോയെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൊട്ടിയ പൈപ്പുകള്‍ പല പ്രാവശ്യം നേരെയാക്കിയിട്ടും പിന്നെയും പൊട്ടിയ ഭാഗത്ത് തന്നെ പൈപ്പുകള്‍ പൊട്ടുന്നത് പതിവായതോടെ പദ്ധതി അവതാളത്തികുകയാണുണ്ടായത്. പദ്ധതിക്ക് ഗുണനിലവാരം കുറഞ്ഞ പൈപ്പുകള്‍ ഉപയോഗിച്ചതിനാലാണ് പൈപ്പുകള്‍ പൊട്ടല്‍ തുടര്‍ക്കഥയായതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വ്യത്തിയാക്കിയ മംഗലംകുളം ഇന്ന് പായലും ചെളിയും നിറഞ്ഞ് ഉപയോഗ ശൂന്യമായിരിക്കുകയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."