ദേശീയ വേദിയില്‍ മികവുതെളിയിച്ച് ജില്ലയുടെ ടീം തിരിച്ചെത്തി
മഞ്ചേരി: ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ ദേശീയ സംഗമമായ ജാംബോരിക്കു കേരള ടീമിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച് വിദ്യാര്‍ഥികള്‍ തിരിച്ചെത്തി. മഞ്ചേരി തുറക്കല്‍ എച്ച്.എം.എസ്.എ യു.പി സ്‌കൂളില്‍നിന്നുള്ള 10 സ്‌കൗട്ട് വിദ്യാര്‍ഥികളും മലപ്പുറം സെന്റ് ജെമ്മാസ്, മലപ്പുറം ജി.ജി.എച്ച്എസ്.എസ് എന്നീ സ്‌കൂളുകളിലെ ഒന്‍പതു ഗൈഡ്‌സ് വിദ്യാര്‍ഥികളും സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് അധ്യാപകരായ കെ.എം.എ സലീം, സാജിദ എന്നിവരുമാണ് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.
കര്‍ണാടകയിലെ അടഗനഹള്ളി ഇന്റസ്ട്രിയല്‍ എസ്റ്റേറ്റില്‍ നടന്ന മത്സരത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നു 30,000 സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തിരുന്നു. ബംഗ്ലാദേശ്, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക തുടങ്ങിയ 16 വിദേശ രാഷ്ട്രങ്ങളില്‍നിന്നു 500 വിദ്യാര്‍ഥികളും പങ്കെടുത്തു. ഡിംസബര്‍ 29ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് ഉദ്ഘാടനം ചെയ്തത്.
25 സാഹസിക മത്സരങ്ങളില്‍ പങ്കെടുത്തു മികച്ച വിജയം നേടിയ ജില്ലയിലെ വിദ്യാര്‍ഥികള്‍ അഡ്വഞ്ചെര്‍ അവാര്‍ഡ് നേടി. മാര്‍ച്ച് പാസ്റ്റ്, പെജന്റ്‌ഷോ, ഡിസ്‌പ്ലേ, നാടോടിനൃത്തം എന്നിവയില്‍ എ ഗ്രേഡോടെയുള്ള ഒന്നാംസ്ഥാനം ജില്ലയുടെ ടീമിനു ലഭിച്ചു. വിദ്യാര്‍ഥികളെ ജില്ലാ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് സെക്രട്ടറി എം. സിദ്ദീഖ്, ജില്ലാ കമ്മിഷണര്‍ ജോര്‍ജ്, ഡിഒ.സി അലവി കരുവാട്ടില്‍ എന്നിവര്‍ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."