HOME
DETAILS

പ്രവാസികള്‍ക്ക് വേണ്ടത് പ്രഖ്യാപനങ്ങളല്ല; നടപടിയാണ്

  
backup
January 07 2017 | 02:01 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d

ഗള്‍ഫ് മേഖലയില്‍ കുവൈത്ത്-ഇറാഖ് യുദ്ധമുണ്ടാക്കിയ പ്രതിസന്ധിക്കുശേഷം പ്രവാസികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ തൊഴില്‍പ്രതിസന്ധിയാണ് ഇപ്പോഴുള്ളത്. സഊദി അറേബ്യ, കുവൈത്ത്, ബഹറിന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ നിലനില്‍പ്പു ചോദ്യംചെയ്യപ്പെടുന്ന അവസ്ഥയിലാണ്. നിതാഖാത് പോലുള്ള പുതിയ നിയമങ്ങളും പെട്രോളിന്റെയും ഡീസലിന്റെയും വിലക്കുറവും ഉല്‍പാദനക്കുറവും ഗള്‍ഫുമേഖലയിലെ മൊത്തം വികസനപ്രവര്‍ത്തനങ്ങളെയും മന്ദീഭവിപ്പിച്ചിരിക്കുകയാണ്.
പല നിര്‍മാണക്കമ്പനികളും പ്രവര്‍ത്തനം തല്‍ക്കാലത്തേയ്ക്കു മരവിപ്പിക്കാന്‍ നിര്‍ബന്ധിതരായി. ഇതുമൂലം ആയിരക്കണക്കിനു തൊഴിലാളികള്‍ തൊഴില്‍രഹിതരായി. സ്വദേശിവല്‍ക്കരണം കാരണം പതിനായിരക്കണക്കിന് ആളുകള്‍ക്കു നേരത്തേ തൊഴില്‍നഷ്ടമായിരുന്നു. പുതിയ സാമ്പത്തികമാന്ദ്യം കുറേക്കൂടി പ്രവാസികള്‍ക്ക് നാട്ടിലേയ്ക്കു തിരിച്ചുപോകേണ്ടിവന്നിരിക്കുകയാണ്.  
സാമ്പത്തികമാന്ദ്യം തടയാന്‍ ഗള്‍ഫുരാഷ്ട്രങ്ങള്‍ എണ്ണവില കൂട്ടുന്നതുള്‍പ്പെടെയുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അതേസമയം, ഐ.എസ് തീവ്രവാദികളും ഇറാന്‍പോലുള്ള രാഷ്ട്രങ്ങളും നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ ഇല്ലായ്മചെയ്യാനുള്ള തീവ്രശ്രമത്തിലുമാണ് ഈ മേഖലയിലെ ഭരണകര്‍ത്താക്കള്‍. ഗള്‍ഫ്‌മേഖലയില്‍ ഉരുണ്ടുകൂടുന്ന കാര്‍മേഘങ്ങള്‍ക്കിടയില്‍ മനസുരുകി പ്രാര്‍ഥിക്കുകയാണ് മലയാളികളുള്‍പ്പെടെയുള്ള പ്രവാസികള്‍.
ഓരോമാസവും തൊഴില്‍നിയമങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ആശങ്കയുണര്‍ത്തുന്നതാണ്. സ്‌പോണ്‍സറുടെ കീഴിലാണെങ്കിലും വിസയില്‍ രേഖപ്പെടുത്തിയ തൊഴിലല്ല ചെയ്യുന്നതെങ്കില്‍ ഭീമമായ പിഴയും നാടുകടത്തലുമുണ്ടാകും. പല രീതിയിലുള്ള കര്‍ശനമായ ജവാസാത്ത് പരിശോധനയുമുണ്ട്. നിതാഖത്ത് ഒരു ഗള്‍ഫ് രാജ്യത്തിന്റെ മാത്രം ആഭ്യന്തരപ്രശ്‌നമല്ല, പ്രവാസി സമൂഹത്തിന്റെ നേര്‍ക്കു വരാനിരിക്കുന്ന രൂക്ഷമായ പ്രതിസന്ധിയുടെ തലയുയര്‍ത്തലാണ്.  
ഇതു പ്രവാസികളുടെ മാത്രം പ്രശ്‌നവുമല്ല. അവര്‍ തിരിച്ചെത്തിയാല്‍ കേരളത്തിലെയും മറ്റും അവസ്ഥ രൂക്ഷമായ പ്രതിസന്ധിയിലാകും. ജോലിനഷ്ടപ്പെട്ടു തിരിച്ചെത്തിയവരെ പുനരധിവസിപ്പിച്ചില്ലെങ്കില്‍ രൂക്ഷമായ പ്രശ്‌നങ്ങളുണ്ടാകുമെന്ന സാമ്പത്തിക,സാമൂഹികവിദഗ്ധരുടെ മുന്നറിയിപ്പ് സര്‍ക്കാര്‍ മുഖവിലക്കെടുത്തിട്ടില്ല.  ഗള്‍ഫില്‍നിന്നുള്ള കണ്ണീര്‍ക്കഥകള്‍ കെട്ടിച്ചമച്ചതല്ല. മാസങ്ങളായി ശമ്പളം ലഭിക്കാതെ സഊദിയിലെ നിരവധി സ്ഥാപനങ്ങളിലുള്ള ആയിരത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെയും എംബസിയുടെയും ഇടപെടല്‍ കാത്തുനില്‍ക്കുകയാണ്.
ഗള്‍ഫില്‍ പണിയെടുക്കുന്ന 70 ശതമാനത്തിന്റെയും മാസവരുമാനം ആയിരം റിയാലില്‍ താഴെയാണെന്നോര്‍ക്കണം. ചെലവുകിഴിച്ചാല്‍ നാട്ടിലേയ്ക്ക് അയക്കാന്‍ കടം വാങ്ങേണ്ട സ്ഥിതിയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞു അവധിക്കുനാട്ടില്‍വരാന്‍ ഭീമമായ കടംപേറേണ്ടിവരും. നാലും അഞ്ചും വര്‍ഷം കഴിഞ്ഞിട്ടുംനാട്ടില്‍പോകാന്‍ കഴിയാത്ത പ്രവാസികള്‍ ആയിരക്കണക്കിനാണ്. അവര്‍ക്കുള്ളവരുമാനവും നിലച്ചാലുള്ള അവസ്ഥയെന്താകുമെന്ന് ആലോചിക്കുക. ഇത്തരക്കാരുടെ പുനരധിവാസവും പ്രശ്‌നപരിഹാരവുമാണ് അടിയന്തരമായും സര്‍ക്കാരുകള്‍ മുന്നില്‍കാണേണ്ടത്. പ്രവാസികള്‍ക്കിടയിലെ മുതലാളിമാര്‍ക്കുവേണ്ടി സമ്മേളനങ്ങള്‍ നടത്തുകയും അവിടെ പ്രഖ്യാപനം നടത്തുകയും ചെയ്തിട്ടു കാര്യമില്ല.
സാധാരണ പ്രവാസികളെക്കുറിച്ച് ഓര്‍ക്കാന്‍പോലും ഭരണകൂടത്തിനു സാധിക്കുന്നില്ല. പ്രവാസിവ്യവസായികളുടെയും ബിസിനസുകാരുടെയും പണക്കാരുടെയും പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനുള്ള വകുപ്പുമാത്രമാണ് പ്രവാസി വകുപ്പ്.
പ്രവാസികളുടെ വര്‍ഷങ്ങളായുള്ള പ്രധാനാവശ്യങ്ങളിലൊന്നാണു പുനരധിവാസ പാക്കേജ് നടപ്പിലാക്കല്‍. അതിനു പണമില്ലെന്നു ഭരണകൂടത്തിനു പറയാനാകില്ല. വിദേശത്തു പോകുമ്പോള്‍ പ്രവാസികളില്‍നിന്ന് എമിഗ്രേഷന്‍ വകയില്‍ പിരിച്ചെടുത്ത കോടിക്കണക്കിനു രൂപയുണ്ടല്ലോ. ഈ പദ്ധതിക്കായി അതു നല്‍കാനുള്ള ആര്‍ജവം സര്‍ക്കാരുകള്‍ കാണിക്കണം.



പ്രവാസികളുടെ ചില പ്രധാന ആവശ്യങ്ങള്‍


1. യാത്രാപ്രശ്‌നം: ഒരു രാജ്യത്തും കേട്ടുകേള്‍വിയില്ലാത്ത വിധത്തിലാണ് ഗള്‍ഫ് റൂട്ടിലെ വിമാനച്ചാര്‍ജ്. ഇതിനുപുറമേ സീസണ്‍ കാലത്തു കൊള്ളയടിക്കുംവിധമാണ് എയര്‍ ഇന്ത്യയുള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ യാത്രാക്കൂലി ഈടാക്കുന്നത്. ഇതിനു  മാറ്റമുണ്ടാകണമെന്ന് എത്രയോ തവണ മുറവിളി കൂട്ടിയിട്ടും കേട്ടഭാവമില്ല.
2. ചികിത്സ:  ജീവിതത്തിന്റെ ഗണ്യമായകാലം മാടുകളെപ്പോലെ പണിയെടുക്കുന്ന പ്രവാസി മടങ്ങുന്നത് ഒഴിഞ്ഞ ബാങ്ക് അക്കൗണ്ടും ഒരുപിടി മാറാരോഗങ്ങളുമായിട്ടായിരിക്കും. തൊഴില്‍സമ്മര്‍ദ്ദവും വിശ്രമമില്ലായ്മയും മായംകലര്‍ന്ന ഭക്ഷണവും അതികഠിനമായ കാലാവസ്ഥയും അവനെ എളുപ്പത്തില്‍ രോഗിയാക്കും. ഇത്തരമൊരവസ്ഥയില്‍ സൗജന്യചികിത്സ കിട്ടണമെന്നതാണ് പ്രവാസികളുടെ ആവശ്യം.
3. കേസില്‍പ്പെട്ടവര്‍ക്കു സഹായം: വിദേശത്തെ  ജയിലറകളില്‍ തന്റേതല്ലാത്ത കാരണങ്ങളാല്‍ കേസില്‍പ്പെട്ടു കഴിയുന്ന ഹതഭാഗ്യരായ മലയാളികള്‍ ഉള്‍പ്പെടുന്ന ധാരാളം പ്രവാസികളുണ്ട്. അത്തരത്തിലുള്ള തൊഴിലാളികളെ മോചിപ്പിക്കാനും നിയമസഹായം നല്‍കാനും കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ അതതു രാജ്യങ്ങളിലെ എംബസികള്‍ കോണ്‍സുലേറ്റുകള്‍ മുഖേന പ്രത്യേക സംവിധാനമുണ്ടാക്കി നടപടികള്‍ സ്വീകരിക്കണം.
4. എംബസ്സിയുടെ കാര്യക്ഷമത:  തൊഴില്‍ചൂഷണത്തിനു വിധേയരായവര്‍ ആശ്രയത്തിനായെത്തുന്നത് എംബസ്സിയിലാണ്. അവിടെ മാന്യമായ പെരുമാറ്റംപോലും കിട്ടാറില്ല. മറ്റു രാജ്യങ്ങളിലെ എംബസ്സികള്‍ മെച്ചപ്പെട്ട സേവനം നല്‍കുമ്പോള്‍ ഇന്ത്യന്‍ എംബസ്സികൊണ്ട് ഒരു കാര്യവും ഇല്ലെന്ന ബോധ്യം പ്രവാസികളില്‍ ഉണ്ടാവുന്നു.
5. പ്രവാസികളിലെ ദരിദ്രര്‍: ഗള്‍ഫുകാര്‍ എന്ന പൊതു വിശേഷണത്തിന്റെ പരിധിയില്‍ വന്നു എന്ന കാരണത്താല്‍ സാമ്പത്തികമായി മേല്‍തട്ടിലാക്കപ്പെടുന്ന ദരിദ്രര്‍ ഏറെയുണ്ട്. അവര്‍ക്ക് സര്‍ക്കാര്‍തലത്തിലെ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നു. ഈ അവസ്ഥ പരിഹരിക്കുന്നതിന് പ്രവാസികള്‍ക്കിടയില്‍ സുതാര്യമായ മാനദണ്ഡങ്ങളുപയോഗിച്ചു സര്‍വേ നടത്തുകയും സാമ്പത്തികമായി പിറകില്‍ നില്‍ക്കുന്നവരെ ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പെടുത്തുകയും വേണം.
6. തടവുകാരുടെ കൈമാറ്റം: ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരുടെ കൈമാറ്റത്തിനു മുഴുവന്‍ രാജ്യങ്ങളുമായും കരാര്‍ ഉണ്ടാക്കണം. വര്‍ഷങ്ങളായി തടവില്‍ കഴിയുന്നവര്‍ക്കു കുടുംബാംഗങ്ങളെ വല്ലപ്പോഴും കാണാനുള്ള അവസരമെങ്കിലും ഇതുവഴി സൃഷ്ടിക്കപ്പെടും. തടവുകാലം കഴിഞ്ഞും വിവിധ കാരണങ്ങളാല്‍ ജയില്‍ മോചനം സാധിക്കാത്ത പൗരന്മാരുടെ മോചനവും പരിഗണനയില്‍ വരേണ്ടതുണ്ട്. തടവില്‍ കഴിയുന്ന ഇന്ത്യക്കാരെ പതിവായി സന്ദര്‍ശിക്കുന്നതിനും അവര്‍ക്ക് അവശ്യസേവനങ്ങള്‍ ലഭ്യമാക്കുന്നതിനും എംബസികളില്‍ സ്ഥിരസംവിധാനം വേണം.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 months ago
No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  3 months ago
No Image

സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

Kerala
  •  3 months ago
No Image

രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്‌സ തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും' യഹ്‌യ സിന്‍വാര്‍ 

International
  •  3 months ago
No Image

സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Kerala
  •  3 months ago
No Image

കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  3 months ago
No Image

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

National
  •  3 months ago
No Image

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

നിയമസഭാ കൈയ്യാങ്കളി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 months ago