HOME
DETAILS
MAL
ധാക്ക കഫേ ആക്രമണം: മുഖ്യപ്രതി കൊല്ലപ്പെട്ടു
backup
January 07 2017 | 05:01 AM
ധാക്ക: ബംഗ്ലാദേശ് കഫേയില്‍ ആക്രമണം നടത്തിയ പ്രതി കൊല്ലപ്പെട്ടു. പൊലിസ് തെരയുന്ന മുഖ്യപ്രതിയായ നൂറുല്‍ ഇസ്ലാമാണ് കൊല്ലപ്പെട്ടത്.
ഇന്നലെ പുലര്‍ച്ചെ റയാര് ബസാറിന്റെ പ്രാന്തപ്രദേശത്തെ കെട്ടിടത്തില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ധാക്ക മെട്രോപൊലിറ്റന്‍ പൊലിസ് ഡെപ്യൂട്ടി കമ്മിഷണര്‍ യൂസുഫ് അലി പറഞ്ഞു.
വെടിയേറ്റു മരിച്ചതാണോ, ആത്മഹത്യ ചെയ്തതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
പ്രതിയെന്ന് സംശയിക്കപ്പെടുന്ന മറ്റൊരാളുടെ മൃതദേഹവും പൊലിസ് ഇവിടെ നിന്നു കണ്ടെടുത്തു.
2016 ജൂലൈ ഒന്നിനായിരുന്നു ഹോലെ ആര്‍ട്ടിസാന്‍ ബേക്കറിയില്‍ സ്ഫോടനം നടന്നത്. കഫേയില്‍ ബന്ദിയാക്കപ്പെട്ട 18 വിദേശികള്‍ കൊല്ലപ്പെട്ടിരുന്നു. ഐ.എസ് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."