റഷീദിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവം: നാല് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കുന്ദമംഗലം: മുസ്ലിം ലീഗ് പ്രവര്ത്തകന് പിലാശ്ശേരി മേലേപുറായിയില് റഷീദിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ നാല് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പിലാശ്ശേരി പൊയ്യയില്‍ ചുണ്ടേകുഴി മീത്തല്‍ ധനീഷ് (28), പടനിലം മുടപ്പിലാക്കില് സതീഷ് (30), പതിമംഗലം അമ്പലപറമ്പില് നിഖില്‍ (31), പടനിലം പുതുക്കുടി വിജേഷ് (30) എന്നിവരേയാണ് കുന്ദമംഗലം പൊലിസ് അറസ്റ്റ് ചെയ്തത്.
ഇവരെ കുന്ദമംഗലം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. മത്സ്യ കച്ചവടക്കാരനായ റഷീദ് കഴിഞ്ഞ വെള്ളിയാഴ്ച മത്സ്യവുമായി പിലാശേരിയിലേക്ക് ഓട്ടോയില്‍ വരുമ്പോള്‍ അഞ്ചംഗസംഘം നൊച്ചിപൊയില്‍ വെച്ച് വെട്ടുകയായിരുന്നു. ഓടി രക്ഷപെടാന്‍ ശ്രമിച്ച ഇദ്ദേഹത്തെ വടികൊണ്ട് എറിഞ്ഞു വീഴ്ത്തിയതിന് ശേഷം വീണ്ടും ക്രൂരമായിവെട്ടി പുക്കേല്പ്പിച്ചു. ഇദ്ദേഹത്തിന് രണ്ടു കാല്‍മുട്ടിനും കൈമുട്ടിനും വയറിനും ഗുരുതരമായപരുക്കേറ്റിട്ടുണ്ട്. യാതൊരുപ്രഹകോപനവുമില്ലാതെയാണ് അക്രമം.
പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ഉണ്ടായിട്ടും അറസ്റ്റ് വൈകിക്കുന്ന പൊലിസ് നടപടിയില്‍ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."