ആന്റി മറേയും ദ്യോക്കോവിച്ചും ഖത്തര്‍ ടെന്നീസ് ഓപ്പണ്‍ ഫൈനലില്‍
ദോഹ: ലോക ഒന്നാം നമ്പര്‍ താരം ബ്രിട്ടണിന്റെ ആന്‍ഡി മറേയും രണ്ടാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചും ഖത്തര്‍ എക്‌സണ്‍ മൊബൈല്‍ ഓപ്പണ്‍ ടെന്നീസിന്റെ ഫൈനലില്‍ ഏറ്റുമുട്ടും . സെമിഫൈനലില്‍ ദ്യോക്കോവിച്ച് സ്പാനിഷ് താരം ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോയെ മൂന്നുസെറ്റ് നീണ്ട പോരാട്ടത്തില്‍ മറികടന്നപ്പോള്‍ ലോക പത്താംനമ്പര്‍ താരവും ടൂര്‍ണമെന്റിലെ മൂന്നാം സീഡുമായ തോമസ് ബര്‍ഡിച്ചിനെ എളുപ്പം പരാജയപ്പെടുത്തിയാണ് മറേ ഫൈനലിലെത്തിയത്. ഡബിള്‍സ് കിരീടം ഫ്രാന്‍സിന്റെ ജെറിമി ചാര്‍ഡി ഫാബ്രിസ് മാര്‍ട്ടിന്‍ സഖ്യം സ്വന്തമാക്കി. വെര്‍ഡാസ്‌കോയ്‌ക്കെതിരെ തോല്‍വിയുടെ വക്കില്‍ നിന്നായിരുന്നു ദ്യോക്കോവിച്ച് ജയിച്ചുകയറിയത്, സ്‌കോര്‍ 46, 76(97), 63. രണ്ടു മണിക്കൂര്‍ 23മിനിറ്റ് നീണ്ട പോരാട്ടത്തില്‍ സെര്‍ബിയന്‍ താരത്തെ വിറപ്പിച്ച ശേഷമാണ് വെര്‍ഡാസ്‌കോ കീഴടങ്ങിയത്. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമിലായിരുന്ന വെര്‍ഡാസ്‌കോ ഇന്നലെ ദ്യോക്കോവിച്ചിനെതിരെയും മികച്ച പ്രകടനം പുറത്തെടുത്തു. . . അഞ്ചു മാച്ച് പോയിന്റുകള്‍ രക്ഷപ്പെടുത്തുകയും വെര്‍ഡാസ്‌കോയുടെ സര്‍വ് ബ്രേക്ക് ചെയ്യുകയും ചെയ്ത ദ്യോക്കോവിച്ച് സെറ്റ് സ്വന്തമാക്കി. ഫോമിലേക്കുയര്‍ന്ന ദ്യോക്കോവിച്ച് മൂന്നാംസെറ്റും മത്സരവും സ്വന്തമാക്കി. ലോകറാങ്കിങില്‍ 42ാം സ്ഥാനത്തുള്ള സ്പാനിഷ് താരം രണ്ടാം റൗണ്ടില്‍ നാലാം സീഡ് ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെയും ക്വാര്‍ട്ടറില്‍ ആറാം സീഡ് ക്രൊയേഷ്യയുടെ ഇവോ കാര്‍ലോവികിനെയും തകര്‍ത്താണ് സെമിയിലെത്തിയത്. ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായിരുന്നു ഇതെന്ന് മത്സരശേഷം ദ്യോക്കോവിച്ച് പ്രതികരിച്ചു. . രണ്ടാം സെമിയില്‍ മറേയ്‌ക്കെതിരെ കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ തോമസ് ബര്‍ഡിച്ചിനായില്ല. 63, 64 എന്ന സ്‌കോറിന് മറേ അനായാസം ജയിച്ചു. കഴിഞ്ഞ മത്സരങ്ങളില്‍ മറേ എതിരാളികള്‍ക്കെതിരെ പതറിയെങ്കില്‍ ഇന്നലെ നിലവാരത്തിലേക്കുയര്‍ന്നു. മൂന്നാംസീഡ ബര്‍ഡിച്ചിനെതിരെ തികച്ചും ഏകപക്ഷീയമായിട്ടായിരുന്നു മറേ ജയിച്ചുകയറിയത്. ഒരു മണിക്കൂര്‍ 41മിനിറ്റ് മത്സരം നീണ്ടുനിന്നു. . ഡബിള്‍സ് ഫൈനലില്‍ കാനഡയുടെ വാസെക് പോസ്പിസില്‍ചെക്ക് റിപ്പബ്ലിക്കിന്റെ റാഡെക് സ്റ്റെപാനെക് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സീസണിലെ ആദ്യ ഡബിള്‍സ് കിരീടം സ്വന്തമാക്കിയത്, സ്‌കോര്‍ 64, 76. ചാമ്പ്യന്‍ഷിപ്പിലുടനീളം മികച്ച പ്രകടനമായിരുന്നു ഫ്രഞ്ച് ടീം പുറത്തെടുത്തത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ നാലാം സീഡിനെയും സെമിഫൈനലില്‍ ഒന്നാം സീഡിനെയും പരാജയപ്പെടുത്തിയാണ് ഫ്രഞ്ച് സഖ്യം ഫൈനലിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."