പഞ്ചാബില്‍ ഭായി ഭായി; കേരളത്തില്‍ നിലപാട് വ്യക്തമാക്കാതെ സി.പി.എമ്മും ആര്‍.എം.പി.ഐയും
കണ്ണൂര്‍: വലതുപക്ഷവ്യതിയാനക്കാരെന്ന് പരസ്പരം പഴിചാരുന്ന സി.പി.എമ്മും ആര്‍.എം.പി.ഐയും പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഒരു മുന്നണിയായി. റവല്യൂഷനറി മാര്‍ക്‌സ്‌സിറ്റു പാര്‍ട്ടിയുടെ സ്ഥാപക നേതാവായ ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതു മുതല്‍ മാതൃപാര്‍ട്ടിയുമായി കോഴിക്കോട് ജില്ലയില്‍ നിരന്തരപോരാട്ടം നടത്തിവരികയാണ് ആര്‍.എം.പി. എന്നാല്‍ ഇടതുപക്ഷ രാഷ്ട്രീയം പോലും പറയാന്‍ ശേഷിയില്ലാത്തവരായാണ് സി. പി.എം ആര്‍.എം.പിയെ വിശേഷിപ്പിക്കുന്നത്. പഞ്ചാബില്‍ സി.പി. എം കേന്ദ്രകമ്മിറ്റിയില്‍നിന്നു പുറത്താക്കപ്പെട്ട മംഗത്‌റം പസൈയാണ് മുന്നണിയെ നയിക്കുന്നത്. ഇദ്ദേഹം രൂപീകരിച്ച പഞ്ചാബ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയാണ് സി.പി.എമ്മിന് വെല്ലുവിളി ഉയര്‍ത്തി ആര്‍.എം.പി.ഐയായി മാറിയത്.
ഇതില്‍ പിന്നീട് കേരളത്തിലെ ആര്‍.എം.പി ഘടകം ലയിക്കുകയായിരുന്നു. പഞ്ചാബിലെ ആര്‍.എം.പി.ഐ സി.പി.എമ്മിനോളം കരുത്തുറ്റ പാര്‍ട്ടിയാണ്. കേരളത്തിലെതുപോലെ സി.പി.എമ്മില്‍ നിന്നു കലഹിച്ചു പുറത്തുപോയവരാണ് അവിടെയും പ്രവര്‍ത്തകര്‍. ആര്‍.എം.പി.ഐ നേതൃത്വം നല്‍കുന്ന മുന്നണിയില്‍ സി.പി.ഐ, സി.പി.എം എന്നീ പാര്‍ട്ടികളാണുള്ളത്. വരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 52 സീറ്റുകളിലാണ് മുന്നണി മത്സരിക്കുക.
പഞ്ചാബില്‍ അകാലിദള്‍, ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന അഴിമതിക്കും കുടുംബവാഴ്ചയ്ക്കുമെതിരേയാണ് മുന്നണി മത്സരിക്കുകയെന്നാണ് ഹര്‍ദേവ് അര്‍ഷി, ചരണ്‍സിങ് വര്‍ധി, മംഗത്‌റാം പസൈ എന്നിവര്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."