യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റില്‍
പൊന്നാനി: യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പുതുവീട്ടില്‍ മുബാറക്ക് എന്ന വിജയനെയാണ് പൊന്നാനി പൊലിസ് അറസ്റ്റ് ചെയ്തത്. അഞ്ച് ദിവസം മുന്‍പാണ് തുയ്യം നാച്ചിവീട്ടില്‍ മുബാറക്കിന്റെ ഭാര്യ ഷാജിത(32) യെ നാട്ടുകാര്‍ ബിയ്യം പാലത്തിന് താഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയോടെ യുവതിയെ കാണാതായിരുന്നു.
രണ്ടുദിവസം മുന്‍പാണ് ഭര്‍ത്താവ് മുബാറക്ക് ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയത്. ഭാര്യയെ മൊഴിചൊല്ലി മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചതാണ് ആത്മഹത്യക്ക് കാരണമായതെന്ന് പൊലിസ് പറഞ്ഞു.
വിവാഹ മോചനത്തിന്റെ കാര്യം പറഞ്ഞ് ഇയാള്‍ ഷാജിതയുമായി നിരന്തരം വഴക്കുണ്ടാവുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവത്രെ. പത്ത് വയസുളള ഒരു മകളുണ്ട്. ഇയാള്‍ വിവാഹത്തിന് വേണ്ടിയാണ് മതം മാറിയത്. വീട്ടുകാര്‍ അറിയാതെയാണ് യുവാവ് ഈ വിവാഹം കഴിച്ചിരുന്നത്. യുവതി സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."