HOME
DETAILS
MAL
സഊദിയില്‍ രണ്ട് ഭീകരരെ വധിച്ചു
backup
January 08 2017 | 01:01 AM
റിയാദ്: സഊദിയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി സുരക്ഷാസേന തകര്‍ത്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ശനിയാഴ്ച രാവിലെ തലസ്ഥാന നഗരിയായ റിയാദിന് വടക്ക് അല്‍ യാസ്മിന് ജില്ലയിലാണ് സംഭവം. ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ കൊലപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു.
സുരക്ഷാ സേനയുടെ പട്രോളിങ് കാര്‍ തട്ടിയെടുത്ത ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാസേന വളഞ്ഞിട്ട് വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ ആഭ്യന്തര മന്ത്രാലയം തിരയുന്ന അല്‍ സാലിം അല്‍ സയറാനിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അസീര്‍ പ്രവിശ്യയിലെ പള്ളിയില്‍ ചാവേര്‍ ആക്രമണം നടത്തിയ കേസിലെ പ്രതിയാണിയാള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."