
നെല്ലിന് മഞ്ഞപ്പുബാധ; ആശങ്കയോടെ പുഞ്ചക്കര്‍ഷകര്‍
കോട്ടയം: കൈപ്പുഴ മാക്കോത്തറ പാടശേഖരത്തില്‍ നെല്ല് മഞ്ഞപ്പ് ബാധിച്ചു പഴുത്തുണങ്ങുന്നു. 500 ഏക്കറോളം വരുന്ന പാടശേഖരത്തില്‍ നിരവധി കര്‍ഷകരുടെ കൃഷിയിടത്തില്‍ നെല്ചെടികളില് മഞ്ഞപ്പ് ബാധിച്ച് പഴുത്തിരിക്കുകയാണ്. ഇതേതുടര്‍ന്നു പുഞ്ചകൃഷിയിറക്കിയ കര്‍ഷകര്‍ ആശങ്കയിലാണ്.
ആദ്യം നെല്ലോലകളില്‍ മഞ്ഞപ്പു ബാധിക്കും. പിന്നീട് പഴുത്ത് ഉണങ്ങുന്ന രീതിയാണു കണ്ടുവരുന്നത്. കൈപ്പുഴ അറയ്ക്കല്‍ ബാബു, ആര്‍പ്പുക്കര സ്വദേശി ജിമ്മി, കൈപ്പുഴ സ്വദേശികളായ കൊല്ലിയില്‍ സാബു, രാജീവ് തുടങ്ങി നിരവധി പേരുടെ പാടശേഖരങ്ങളില്‍ നെല്ചെടികളില് മഞ്ഞപ്പ് ബാധിച്ചിട്ടുണ്ട്. 70 മുതല്‍ 75 ദിവസം വരെ പ്രായമായ നെല്ചെടികളില് കതിരിട്ടു തുടങ്ങിയിട്ടുണ്ട്. എന്നാല്‍, രോഗബാധ കതിര് നന്നായി വളരുന്നതിനു ദോഷകരമാകുമോയെന്ന ആശങ്കയിലാണു കര്‍ഷകര്‍.
വെള്ളത്തിലെ പുളിയാണു രോഗബാധയ്ക്കു കാരണമെന്നു ചിലര്‍ പറയുന്നു. പല കര്‍ഷകരും മഞ്ഞപ്പ് മാറ്റുന്നതിനായ് മരുന്നു തളിക്കുന്നുണ്ട്. രോഗബാധയെ പ്രതിരോധിക്കുന്നതിനു കൃഷി ഓഫിസില്‍നിന്നു വേണ്ടത്ര നടപടിയുണ്ടാകുന്നില്ലെന്നു കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
500 ഏക്കറോളം വരുന്ന മാക്കോത്തറ പാടശേഖരത്ത് 30 ഏക്കറില്‍ തളിക്കുന്നതിനുള്ള മരുന്നുമാത്രമാണ് കൃഷി ഓഫിസില്‍നിന്നു നല്‍കിയതെന്നു കര്‍ഷകര്‍ പറയുന്നു. പലരും മരുന്നിനായി കൃഷി ഓഫിസില്‍ സമീപിച്ചെങ്കിലും മരുന്ന് ലഭിക്കാതെ മടങ്ങുകയായിരുന്നു. തുടര്‍ന്ന്, കര്‍ഷകര്‍ സ്വന്തം നിലയില്‍ മരുന്ന് വാങ്ങിയാണു നെല്ചെടികളില് തളിച്ചത്.
അടുത്ത കൃഷിക്കു മുന്‍പായി പൊടി ഉഴുന്ന സമയത്ത് കക്കായിടുകയും പിന്നീട് വെള്ളം കയറ്റുകയും ചെയ്യുമ്പോള്‍ പാടത്തെ പുളിക്കു ശമനമുണ്ടാകുമെന്നു കര്‍ഷകര്‍ പറയുന്നു. ഇതിനായി കൃഷി ഓഫിസില്‍നിന്ന് കക്കാ സബ്ഡിയായി നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്. പ്രദേശത്തെ മറ്റു പാടങ്ങളില്‍ പട്ടാളപ്പുഴുവിന്റെ ആക്രമണവുമുണ്ട്. പായ്വട്ടം കറുകപ്പാടത്ത് പട്ടാളപ്പുഴുവിന്റെ ആക്രമണത്തില്‍നിന്നു നെല്ചെടികളെ സംരക്ഷിക്കാന്‍ മരുന്നടിച്ചു തുടങ്ങിയിരിക്കുകയാണ്. മറ്റു പാടങ്ങളിലെ കര്‍ഷകരും പട്ടാളപ്പുഴുവിന്റെ ആക്രമണം പേടിച്ചാണു കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ്
Business
• an hour ago
കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ
Kerala
• 2 hours ago
മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം
Kerala
• 3 hours ago
ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure
uae
• 3 hours ago
ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ
uae
• 3 hours ago
ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്മെയില്‍; രണ്ടു പേര് അറസ്റ്റില്‍
Kerala
• 3 hours ago
ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന് വില 65,000ത്തിന് തൊട്ടരികെ
Business
• 4 hours ago
ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും
uae
• 4 hours ago
രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today
Economy
• 5 hours ago
ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം
International
• 5 hours ago
മീന്‍ കൊത്തിയതിനെ തുടര്‍ന്ന് അണുബാധ; യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി
Kerala
• 6 hours ago
ആശമാര്‍ നിരാശയില്‍; ഇന്ന് പൊങ്കാലയിടും
Kerala
• 7 hours ago
ക്രൂ 10 ദൗത്യം മുടങ്ങി; സുനിത വില്യംസിന്റെ മടക്കം ഇനിയും വൈകും
Science
• 7 hours ago
ട്രംപിന് കനേഡിയൻ തിരിച്ചടി; 20 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡ അധിക തീരുവ ചുമത്തി
International
• 14 hours ago
റമദാനിൽ വീടുകൾക്കുള്ള അഗ്നി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 17 hours ago
ഹല്‍ദ്വാനി സംഘര്‍ഷം: 22 പേര്‍ക്ക് ഹൈക്കോടതി ജാമ്യം, പുറത്തിറങ്ങുന്നത് ഒരുവര്‍ഷത്തിന് ശേഷം വിശുദ്ധ റമദാനില്‍; തുണയായത് ജംഇയ്യത്തിന്റെ നിയമസഹായം
National
• 17 hours ago
പേര്യ ചുരത്തിൽ ബൈക്കുകൾ തെന്നിമാറി അപകടം; കാരണം റോഡിൽ ഓയിൽ
Kerala
• 17 hours ago
മുത്തങ്ങ ചെക്ക് പോസ്റ്റിൽ പരിശോധന; കെഎസ്ആർടിസി യാത്രക്കാരിയുടെ കൈയിൽ നിന്ന് കഞ്ചാവ് പിടികൂടി
Kerala
• 17 hours ago
കറന്റ് അഫയേഴ്സ്-12-03-2025
PSC/UPSC
• 15 hours ago
'ആർഎസ്എസ് മൂർദാബാദ്, ഗാന്ധിജി സിന്ദാബാദ്'; മുദ്രാവാക്യവുമായി തുഷാർ ഗാന്ധി
Kerala
• 15 hours ago
വിവാഹം മുടക്കാൻ അപവാദ പ്രചരണം; മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു
Kerala
• 16 hours ago