ഇരട്ടകളെങ്കിലും സഹോദരങ്ങളല്ലെന്ന് ഇറ്റാലിയന്‍ കോടതി
മിലാന്: വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച ഇരട്ടകുട്ടികള്‍ സഹോദരങ്ങളല്ലെന്ന് ഇറ്റാലിയന്‍ കോടതി. 15 മാസം മുമ്പാണ് സ്വര്‍ഗാനുരാഗികളായ ഇറ്റാലിയന്‍ ദമ്പതികള്‍ക്ക് ന്ധ്യതാ ചികിത്സ (ഐ.വിഎഫ് )ചികിത്സയിലൂടെ ഇരട്ടകള്‍ ജനിച്ചത്.
യു.എസിലെ കാലിഫോര്‍ണിയയിലായിരുന്നു കുട്ടികളുടെ ജന നം. ഇവര്‍ മിലാനില്‍ തിരിച്ചെത്തിയപ്പോഴാണ് ജന ന രജിസ്ട്രേഷന് സംബന്ധിച്ച തര്‍ക്കമുണ്ടായത്.
വാടക ഗര്‍ഭധാരണം വഴിയുള്ള കുട്ടികളെ ഇറ്റലി ദമ്പതികളുടെ മക്കളായി കാണുന്നില്ല. വാടകഗര്‍ഭധാരണത്തിന് നിയമസാധുതയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഇതിനെതിരേ ഇവര്‍ കോടതിയെ സമീപിച്ചു. ദമ്പതികളായ പുരുഷന്മാര് രണ്ടായാണ് ബീജ സാമ്പിളുകള്‍ നല്‍കിയത്. അതിനാല്‍ തങ്ങളുടെ മകനെ ഓരോരുത്തര്‍ക്കും സ്വന്തം മകനായി രജിസ്റ്റര്‍ ചെയ്യാം.
എന്നാല്‍ കുട്ടികളുടെ മാതാവ് ഒരാളാണെങ്കിലും ഇരുവരുടെയും മക്കളായി കുട്ടികളെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അവരെ സഹോദരങ്ങളായി പരിഗണിക്കാന്‍ പറ്റില്ലെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."