പട്ടികവര്‍ഗ വികസന വകുപ്പില്‍ മാനേജ്‌മെന്റ് ട്രെയിനി
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുള്ള വിവിധ ഓഫിസുകളില്‍ ഓഫിസ് മാനേജ്‌മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് പട്ടികവര്‍ഗ യുവതീ യുവാക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ആകെ 140 ഒഴിവുകളുണ്ട്. അപേക്ഷകര്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം.
2016 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക് അഞ്ചു മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും. വാര്‍ഷിക വരുമാനം നാല്‍പതിനായിരം രൂപയില്‍ കവിയരുത്. അപേക്ഷകരെ സ്വന്തം ജില്ലയില്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം പതിനായിരം രൂപ ഓണറേറിയം നല്‍കും. പട്ടികവര്‍ഗ വികസന വകുപ്പിന്റെ അതത് ജില്ലാ ഓഫിസുകളില്‍ നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഒരു തവണ പരിശീലനം നേടിയവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടില്ല.
അപേക്ഷാഫോം പ്രൊജക്ട് ഓഫിസ്, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അതത് ജില്ലാ പ്രൊജക്ട് ഓഫിസ്, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് എന്നിവിടങ്ങളില്‍ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ജനുവരി 15.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."