മോദി ജനങ്ങളെ പട്ടിണിയിലാക്കി; പിണറായി ചങ്ങലയിലും: ആര്യാടന് മുഹമ്മദ്
മുക്കം: കറന്‍സി നിരോധനത്തിലൂടെ നരേന്ദ്ര മോദി ജനങ്ങളെ പട്ടിണിയിലും റേഷന്‍ നിരോധനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളെ ചങ്ങലയിലും കുരുക്കുകയായിരുന്നുവെന്ന് മുന്‍ മന്ത്രി ആര്യാടന് മുഹമ്മദ് അഭിപ്രായപ്പെട്ടു.
മുക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഹൈവേ മാര്‍ച്ചിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം.ടി അഷ്റഫ് അധ്യക്ഷനായി.
ഹാരിസ് ബാബു, സി.ജെ ആന്റണി, മോയന്‍ കൊളക്കാടന്‍, ബി.പി റഷീദ്, അബ്ദു കൊയങ്ങോറന്‍, സി.ടി അഹമ്മദ് കുട്ടി, ലിസി കാരിപ്ര, നിഷാബ് മുല്ലോളി, എന്‍.പി ഷംസുദ്ദീന്, സിറാജുദ്ദീന്, യു.പി മരക്കാര്‍, അഡ്വ. ജെയ്സണ്‍ കണിയാംകണ്ടം, മുഹമ്മദ് ദിഷാല്‍, എ.എം നൗഷാദ്, എം.കെ മമ്മദ്, വി.എന്‍ ജംനാസ് സംസാരിച്ചു.
സത്യന് മുണ്ടയില്‍, പി. പ്രേമദാസന്, നജീബ് കല്പൂര്, അഡ്വ. ഷിബു തോട്ടത്തില്‍, വി.എന്‍ സുഹൈബ്, കെ. ശ്രീനിവാസന്, കപ്പിയേടത്ത് ചന്ദ്രന്, പി.ടി ബാലകൃഷ്ണന്, എന്‍. അപ്പു കുട്ടന് മാസ്റ്റര്‍, വേണു കല്ലുരുട്ടി, കെ.ടി മന്‍സൂര്‍, ഷീല നെല്ലിക്കല്‍, റീന പ്രകാശ്, ശാന്താദേവി മൂത്തേടത്ത്, ഫ്രാന്‍സിസ് മൂക്കിലിക്കാട്ട്, ബഷീര്‍, ജുനൈദ് പാണ്ടികശാല എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."