അനാഥമായത് നാലു പിഞ്ചുകുഞ്ഞുങ്ങളടങ്ങിയ കുടുംബം
സുല്‍ത്താന്‍ ബത്തേരി: വടക്കനാട് പള്ളിവയല്‍ കാട്ടുനായ്ക്ക കോളനിയിലെ രാജന്‍ ആനയുടെ ആക്രമണത്തില്‍ മരിച്ചതോടെ അനാഥമായത് നാല് പിഞ്ചുകുഞ്ഞുങ്ങളടങ്ങു കുടുംബം.
ഭാര്യ ബിന്ദുവും ഒമ്പതും ഒന്നും വയസുള്ള രണ്ട് ആണ്‍കുട്ടികളും, 6ഉം 3ഉം വയസുള്ള രണ്ട പെണ്‍കുട്ടികളും അടങ്ങിയതാണ് രാജന്റെ കുടുംബം. ഇന്നു മുത്ല്‍ സന്ധ്യസമയത്ത് തങ്ങള്‍ക്കുള്ള മധുര പലഹാരങ്ങളുമായി അച്ഛന്‍ എത്തില്ല കാര്യം ഈ പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ക്ക് അറിയില്ല്.
നിസ്സാഹയതയോടെ കരഞ്ഞുകലങ്ങിയ രാജന്റെ ഭാര്യ ബിന്ദുവിന്റെയും അമ്മ ബൊമ്മിയുടെ മുഖം കാണുന്ന ആരുടെ മനസ്സിലും വേദനയാണ് ഉണ്ടാക്കുക. കഴിഞ്ഞദിവസം രാവിലെ ജോലിക്ക് പോയ രാജനെ ഇവര്‍ പിന്നീട് തിങ്കളാഴച രാവിലെ കാണുന്നത് കോളനിയോട് ചേര്‍ന്ന് വനത്തില്‍ മരിച്ച നിലയിലാണ്. പകലന്തിയോളം ജോലി ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന രാജന്‍ മരിച്ചതോടെ ഇനി ഈ കുടുംബത്തിന് സര്‍ക്കാറിന്റെ സഹായം മാത്രമാണ് ഏക ആശ്രയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."