തെരുവ്‌നായ നിയന്ത്രണപരിപാടിക്ക് കുടുംബശ്രീ യൂനിറ്റുകളെ ഉപയോഗിക്കും
പെരിന്തല്‍മണ്ണ: തെരുവ്‌നായ നിയന്ത്രണ പരിപാടിക്ക് വേണ്ട മാനേജ്‌മെന്റ് യൂനിറ്റുകളാക്കി പരിശീലനം ലഭിച്ച കുടുംബശ്രീ യൂനിറ്റുകളെ ഉപയോഗിക്കാനും ഇവര്‍ക്കാവശ്യമായ തുക പദ്ധതിയില്‍ നിന്ന് നീക്കിവയ്ക്കാനും പെരിന്തല്‍മണ്ണ നഗരസഭാ കൗണ്‍സിലിലില്‍ തീരുമാനമായി.
നഗരശുചീകരപണത്തിന് വാഹനം വാടകക്കെടുക്കാനും നഗരസഭാപ്രദേശത്തെ വിവിധ വാര്‍ഡുകളില്‍ റോഡ് നിര്‍മാണം, വികസനം എന്നിവക്ക് തടസം നില്‍ക്കുന്ന ഇലക്ട്രിക്ക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജനപ്രധിനിധികളും പൊതുജനങ്ങളും നല്‍കിയ അപേക്ഷ കൗണ്‍സില്‍ പരിഗണിച്ച് അംഗീകാരം നല്‍കി.
ടൗണില്‍ കാറുകള്‍ക്ക് പാര്‍ക്കിങിന് സ്ഥലം അനുവദിക്കാന്‍ ആവശ്യമായ നടപടികളെടുക്കാനും ടൗണിലുള്ള ബസ് സ്റ്റോപ്പുകളിലെല്ലാം ഇ-ടോയിലറ്റ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനും തീരുമാനമായിട്ടുണ്ട്. പെരിന്തല്‍മണ്ണ മനഴി സ്റ്റാന്‍ഡിന് സമീപത്തെ ഉയര്‍ന്ന പ്രദേശത്ത് താമസിക്കുന്ന വീട്ടുകാര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പരിഹരിക്കാനുള്ള നടപടിക്ക് കൗണ്‍സില്‍ ശുപാര്‍ശ നല്‍കി.
നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീം, വൈസ് ചെയര്‍പേഴ്‌സണ്‍ നിശി അനില്‍രാജ്, സെക്രട്ടറി, പ്രതിപക്ഷ നേതാവ് ഉസ്മാന്‍ താമരത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."