ഐ.എ.എസ് അസോസിയേഷനില്‍ ഭിന്നത
തിരുവനന്തപുരം: ഐ.എ.എസ് അസോസിയേഷനില്‍ ഭിന്നത മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിലപാടിനെതിരേ ഇടതു അനുകൂല ഐ.എ.എസുകാരാണ് എതിര്‍പ്പുമായി രംഗത്തുവന്നത്. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിനു ഭയക്കണമെന്നാണ് അവരുടെ ചോദ്യം.
മുഖ്യമന്ത്രി പിണറായി വിജയനു മുന്നില്‍ എന്തു സമരമുറ എടുത്താലും അനുകൂലമായ തീരുമാനം ഉണ്ടാകില്ലെന്നും ഒരു വിഭാഗം ഐ.എ.എസുകാര്‍ വിലയിരുത്തുന്നു. തങ്ങളോട് ചര്‍ച്ച ചെയ്യാതെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് കൂട്ട അവധി എടുക്കാന്‍ തീരുമാനിച്ചതെന്നും അത് വാട്‌സാപ്പില്‍ കൂടി മാത്രമാണ് അറിഞ്ഞതെന്നും ജൂനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ശനിയാഴ്ച അസോസിയേഷന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. അതേ സമയം, ഐ.എ.എസുകാര്‍ മെല്ലെപോക്ക് സമരം ആരംഭിച്ചതോടെ സംസ്ഥാനം ഭരണസ്തംഭനത്തിലേക്ക് നീങ്ങുകയാണ്. സ്വച്ഛ് ഭാരത് പദ്ധതിയുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 500 കോടി നഷ്ടമാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഗെയില്‍ വാതക പൈപ്പ് ലൈന്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ ജില്ലാ കലക്ടര്‍മാരും പുറംതിരിഞ്ഞ് നില്‍ക്കുകയാണ്. സര്‍ക്കാരെടുക്കുന്ന നയപരമായ തീരുമാനങ്ങള്‍ നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ഇടഞ്ഞുനില്‍ക്കുന്നത് സര്‍ക്കാരിന് വെല്ലുവിളിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."