ജാമ്യം ലഭിക്കാത്ത 452ാം വകുപ്പ് ദുര്‍വിനിയോഗത്തിനെതിരേ ഡി.ജി.പി
തൊടുപുഴ: ജാമ്യം ലഭിക്കാത്ത 452 ാം വകുപ്പ് ദുര്‍വിനിയോഗത്തിനെതിരേ സംസ്ഥാന പൊലിസ് മേധാവി. വീടുകളില്‍ അതിക്രമിച്ചു കടക്കുന്നതുമായി ബന്ധപ്പെട്ട പല കേസുകളിലും ജാമ്യം ലഭിക്കുന്ന 451 ാം വകുപ്പ് മാത്രം ചുമത്താമെന്നിരിക്കെ പലവിധ സ്വാധീനങ്ങള്‍ക്ക് വഴങ്ങി 452 ാം വകുപ്പ് ചുമത്തുന്നതിനെതിരേയാണ് ഡി.ജി.പി സര്‍കുലര്‍ പുറപ്പെടുവിച്ചത്. ഇത്തരം കേസുകള്‍ നിരന്തരം സംഭവിക്കുന്നത് ശ്രദ്ധയില്‍പെട്ട ഹൈക്കോടതി, പ്രശ്‌നത്തില്‍ ഇടപെടാന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലും സ്‌റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറുമായ സി. ശ്രീധരന്‍ നായര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ജാമ്യം ലഭിക്കാത്ത 452 ാം വകുപ്പ് ലാഘവത്തോടെ ചുമത്തരുതെന്ന് ഡി.ജി.പി നിഷ്‌കര്‍ഷിക്കുന്നു. വീടുകളില്‍ അതിക്രമിച്ചുകടന്നെന്ന കേസുകളില്‍ ഹൈക്കോടതിയില്‍ ജാമ്യ ഹരജി വരുമ്പോള്‍ 452 ാം വകുപ്പാണെങ്കില്‍ പോലും അതിനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ടോ എന്നു പരിശോധിക്കണമെന്ന് ജസ്റ്റിസ് പി. ഉബൈദ് പലപ്പോഴും വാക്കാല്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
കുടുബ പ്രശ്‌നങ്ങളില്‍ വാക്കുതര്‍ക്കം ഉണ്ടാകുമ്പോള്‍ പോലും ഒരു വിഭാഗത്തിന്റെ സ്വാധീനത്തില്‍ വഴങ്ങി ജാമ്യംലഭിക്കാത്ത വകുപ്പ് ചുമത്തുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.
വീടുകളില്‍ അതിക്രമിച്ചുകടക്കുന്നത് മോഷണത്തിനാണെങ്കില്‍ 452 ാം വകുപ്പ് തന്നെ ചുമത്താവുന്നതാണ്. അല്ലാത്തപക്ഷം കരുതിക്കൂട്ടി മാരകായുധങ്ങളുമായി അതിക്രമിച്ചുകടക്കുകയും പെട്ടെന്നുള്ള ആക്രമണം നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമാണ് 452 ചുമത്താവുന്നത്.
അതിനാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഒരുവിധ സമ്മര്‍ദങ്ങള്‍ക്കും വഴങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കൃത്യമായ കരുതല്‍ വേണമെന്നും സൂപ്പര്‍വൈസറി ഓഫിസര്‍മാര്‍ക്ക് അയച്ച സര്‍കുലറില്‍ പൊലിസ് മേധാവി നിര്‍ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."