'ഹരിത എക്സ്പ്രസ് ' ഇന്ന് ജില്ലാ ആസ്ഥാനത്ത്
മലപ്പുറം: നാടിന്റെ പച്ചപ്പും ജൈവ സമൃദ്ധിയും വീണ്ടെടുക്കാനും മണ്ണും വെള്ളവും സംരക്ഷിക്കാനും കേരള സര്‍ക്കാര്‍ വിഭാവന ചെയ്ത ഹരിത കേരള മിഷന്റെ പ്രചാരണാര്‍ഥം ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് നടത്തുന്ന ഹരിത കേരളം എക്സ്പ്രസ് പ്രദര്‍ശന വാഹനം ഇന്ന് ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പര്യടനം നടത്തും.
രാവിലെ 10ന് കലക്ടറേറ്റ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലാ കലക്ടര്‍ അമിത് മീണ പങ്കെടുക്കും. ഉച്ചയ്ക്ക് 12 ന് പെരിന്തല്‍മണ്ണയില്‍ പ്രദര്‍ശനം നടത്തും. ഉച്ചക്ക് ശേഷം മഞ്ചേരി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മിനി സിവില്‍ സ്റ്റേഷന് പരിസരത്ത് സ്വീകരണം നല്‍കും. നഗരസഭ ചെയര്‍പേഴ്സണ്‍ വി.എം.സുബൈദ പങ്കെടുക്കും. വൈകീട്ട് മൂന്നിന് കൊണ്ടോട്ടിയില്‍ മോയിന്‍കുട്ടി വൈദ്യര് അക്കാദമിയുടെ നേതൃത്വത്തില്‍ സ്വീകരണമൊരുക്കും. നഗരസഭാ ചെയര്മാന് സി. നാടിക്കുട്ടി ഉദ്ഘാടനം ചെയ്യും. സമാപനം വൈകീട്ട് അഞ്ചിന് ചേലേമ്പ്ര ഇടിമുഴിക്കല്‍ അങ്ങാടിയില്‍ നടക്കും. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സ്വകരണ പരിപാടിയും സമാപന സമ്മേളനവും പ്രസിഡന്റ് സി.രാജേഷ് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."