HOME
DETAILS
MAL
സര്‍ക്കാര്‍ ഓഫിസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
backup
January 11 2017 | 21:01 PM
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ഓഫിസുകളില്‍ വിജിലന്‍സിന്റെ പ്രത്യേക സംഘങ്ങള്‍ പരിശോധന നടത്തി. പല ഓഫിസുകളിലും വ്യാപകമായ തിരിമറി കണ്ടെത്തി.
പദ്ധതി നിര്‍വഹണത്തില്‍ പാളിച്ചയുള്ളതായും ഫയലുകള്‍ കെട്ടിക്കിടക്കുന്നതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. സമയബന്ധിതമായി തീര്‍ക്കേണ്ട പല ഫയലുകളും മാസങ്ങളായി സെക്ഷന്‍ ഓഫിസറുടെ അടുക്കല്‍ കെട്ടിക്കിടക്കുന്നതായി പരിശോധനയില്‍ വ്യക്തമായി. പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ പല വകുപ്പുകളിലും പാളിച്ച പറ്റിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ സമയക്രമം പാലിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ആര്‍ക്കെതിരേയും നടപടി എടുത്തിട്ടില്ല. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധന പൂര്‍ത്തിയായതിനു ശേഷം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."