ആറു നാളായി കുടിവെള്ളമില്ല: ജനപ്രതിനിധികള്‍ ജല അതോറിറ്റി ഓഫിസിലെത്തി പ്രതിഷേധിച്ചു
പള്ളുരുത്തി: കഴിഞ്ഞ ആറു നാളായി കുമ്പളങ്ങിയില്‍ കുടിവെള്ളമില്ല. പഞ്ചായത്തംഗങ്ങള്‍ ഒന്നടങ്കം എറണാകുളം വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ ഓഫിസില്‍എത്തി പ്രതിഷേധം രേഖപ്പെടുത്തി.
ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് ജനപ്രതിനിധികളുടെ പ്രതിഷേധം സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഓഫിസിലെ ഘെരാവോയായി മാറിയത്. കുമ്പളങ്ങി പമ്പ്ഹൗസിലെ മോട്ടോര്‍ തകരാറിനെ തുടര്‍ന്നാണ് ജനം ദുരിതത്തിലായത്. വാട്ടര്‍ അതോറിറ്റി ബദല്‍ സംവിധാനം ഒരുക്കാഞ്ഞതിനാല്‍ ടാങ്കര്‍ ലോറി വഴിയുള്ള വെള്ള വിതരണവും നടന്നില്ല. ഇതോടെ ജനം വെള്ളത്തിനു വേണ്ടി പരക്കം പാഞ്ഞു. പഞ്ചായത്തംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ വീടിനു മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തി. ഇതോടെയാണ് പഞ്ചായത്തംഗങ്ങളും ബ്ലോക്ക് അംഗങ്ങളും ഉള്‍പ്പെടെയുള്ളവര്‍ സമരവുമായി സൂപ്രണ്ടിംഗ് ഓഫിസില്‍ എത്തിയത്.
ചര്‍ച്ച ആരംഭിച്ചപ്പോള്‍ തന്നെ അംഗങ്ങള്‍ ഓഫിസര്‍ക്കു മുന്നില്‍ രോഷപ്രകടനം ആരംഭിച്ചു. ചിലര്‍ വെള്ളം കിട്ടാതെ ഓഫിസില്‍ നിന്നും പോകില്ലെന്ന നിലപാട് എടുത്തു. 24 മണിക്കൂറിനകം പ്രശ്‌നപരിഹാരം ഉണ്ടാക്കുമെന്ന് സൂപ്രണ്ട് നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് അംഗങ്ങള്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
മോട്ടോര്‍ തകരാര്‍ പരിഹരിക്കുന്നതിനോടൊപ്പം അഡീഷണല്‍ പമ്പ് അനുവദിക്കാമെന്നും സൂപ്രണ്ട് ഉറപ്പു നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് മാര്‍ട്ടിന്‍ ആന്റണി, ബ്ലോക്ക്അംഗങ്ങളായ നെല്‍സന്‍ കോച്ചേരി, ഉഷാ പ്രദീപ്, സജീവ് ആന്റണി, അമലാ ബാബു, എന്‍.പി രത്തന്‍, കെ.കെ സുരേഷ് ബാബു, എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."