HOME
DETAILS
MAL
കര്‍ഷകദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം: കെ.പി.എ മജീദ്
backup
January 12 2017 | 07:01 AM
കുറുവ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ഷകദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. സ്വതന്ത്ര കര്‍ഷകസംഘം കേന്ദ്ര-സംസ്ഥാന ഓഫിസുകള്‍ക്ക് മുന്നില്‍ നടത്തിവരുന്ന കര്‍ഷകധര്‍ണ സമരം കുറുവ കൃഷി ഓഫിസിനു മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫ്. സര്‍ക്കാറിന്റെ വാഗ്ദാനങ്ങള്‍ കടലാസില്‍ മാത്രമാണെന്നും രാജ്യത്തെ ജനങ്ങളെ പട്ടിണി കിടത്തിയാല്‍ ശക്തമായ സമരത്തിന് കര്‍ഷകര്‍ മുന്നോട്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പി.പി ഉണ്ണീന്‍കുട്ടി ഹാജി അധ്യക്ഷനായി. യു കുഞ്ഞിമുഹമ്മദ്, പി സലാം മാസ്റ്റര്‍, പാലോളി മുഹമ്മദലി, സി.എച്ച് മുസ്തഫ, പി.കെ മുഹമ്മദ്, എ.സി കുഞ്ഞിമുഹമ്മദ്, അരിക്കത്ത് മുഹമ്മദ്, പഞ്ചിളി ഹംസ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."