HOME
DETAILS
MAL
അഖിലഭാരതീയ ഹിന്ദി സമ്മേളനം ഇന്നു മുതല്‍
backup
May 25 2016 | 19:05 PM
തിരുവനന്തപുരം: അഖിലഭാരതീയ ഹിന്ദി സമ്മേളനവും ശില്പശാലയും ഇന്നു മുതല്‍ തിരുവനന്തപുരത്ത് നടക്കും. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിവര്‍ത്തന്‍ ജനകല്യാണ്‍ സമിതിയുടെ ആഭിമുഖ്യത്തിലാണു മൂന്നുദിവസത്തെ പരിപാടികള്‍ നടക്കുക.
ലോക്സഭാംഗം ഡോ. പ്രസന്നകുമാര്‍ പാട്സാനി സമ്മേളനം ഉദ്ഘാടനം ചെയ്യും. 10 സെഷനുകളിലായി നടക്കുന്ന സമ്മേളനത്തില്‍ 'മലയാളവും ഹിന്ദിയും ഭാഷാപരവും സാഹിത്യ സാംസ്കാരികപരവുമായ സമാനതകള്‍' എന്ന വിഷയത്തില്‍ ഡോ. എസ്.തങ്കമണിഅമ്മ, ഡോ. പി.ലത എന്നിവരും, 'ഭാഷാ ടെക്നോളജി' എന്ന വിഷയത്തില്‍ കൃഷ്ണകുമാര്‍ മൗര്യയും സംസാരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ പരിവര്‍ത്തന്‍ ജനകല്യാണ്‍ സമിതി അധ്യക്ഷന്‍ ദേശ്പാല്സിങ് റാഠൗര്, കേരള സര്‍വകലാശാല ഹിന്ദിവിഭാഗം മുന്‍ മേധാവി ഡോ. എസ്.തങ്കമണിഅമ്മ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."