നഗരസഭയുടെ പ്രവര്‍ത്തനം ശനിയാഴ്ച മുതല്‍ പുതിയ കെട്ടിടത്തിലേക്ക്
പൊന്നാനി: നഗരസഭയുടെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ശനിയാഴ്ച മുതല്‍ പുതിയ കെട്ടിടത്തിലേക്ക് മാറും .കെട്ടിടത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച മന്ത്രി കെ ടി ജലീല്‍ നിര്‍വഹിക്കും .കെട്ടിടത്തിന്റെ മിനുക്കുപണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ത്തതിനെ തുടര്‍ന്നാണ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നത് .
പത്തുവര്‍ഷത്തിലേറെ സമയമെടുക്കുകയും രണ്ടരക്കോടിയിലേറെ രൂപ ചെലവഴിച് നിര്‍മിക്കുകയും ചെയ്താണ് പൊന്നാനി നഗരസഭയുടെ പുതിയ കാര്യാലയം നിര്‍മിച്ചത് .
2005 ലാണ് കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നടന്നത് . പത്തുവര്‍ഷം കൊണ്ടാണ് പ്രവൃത്തി പൂര്‍ത്തിയായത്. അവസാനവട്ട മിനുക്കുപണികള്‍ പൂര്‍ത്തിയാകാതെ 2015 സിസംബറില്‍ ഉദ്ഘാടനം നടത്തി . അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് . അന്ന് ബാക്കിവെച്ച പ്രവൃത്തികളാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയത്. രണ്ടാമത്തെ ഉദ്ഘാടനമാണ് മന്ത്രി കെ.ടി.ജലീല്‍ നിര്‍വഹിക്കുന്നത്. പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളുടെ മാറ്റം പൂര്‍ണമായും പുതിയ ഓഫീസിലേക്ക് മാറ്റും . പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും ഒരു പരിധിവരെ പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."