ജൈവപച്ചക്കറി കൃഷി ശ്രദ്ധേയമായി
പാലേമാട്: പാലേമാട് വിവേകാനന്ദ എല്‍.പി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ നേത്യത്യത്തില്‍ നടത്തിയ ജൈവപച്ചക്കറി കൃഷി ശ്രദ്ധേയമായി. സ്‌കൂള്‍ വളപ്പില്‍ അരയേക്കറോളം സ്ഥലത്താണ് കൃഷിയഭരുക്കിയത്. വെണ്ട, പയര്‍, തക്കാളി, പച്ചമുളക്, വഴുതന, പാവല്‍ തുടങ്ങിയ വിളകളാണ് കൃഷി ചെയ്യുന്നത്.
പൂര്‍ണമായും ജൈവകൃഷി രീതിയാണ് ഉപയോഗിക്കുന്നത്. ജൈവവളം ദ്രാവകരൂപത്തിലാണ് നല്‍കുന്നത്. മണ്ണിന് നഷ്ടപ്പെട്ട് പോയ ജീവാണുക്കളെയും ബാക്ടീരിയകളെയും വീണ്ടെടുത്തു കൊണ്ടുളള കൃഷി രീതിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മഴവെള്ള സംഭരണിയില്‍ നിന്നുള്ള വെള്ളമാണ് നനക്കാന്‍ ഉയോഗിക്കുന്നത്.
ജൈവ പച്ചക്കറി ക്ലഷിക്ക് അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും പൂര്‍ണപിന്തുണയുമുണ്ട്. വിളവെടുപ്പ് സ്‌കൂള്‍ കാര്യദര്‍ശി കെ ആര്‍ ഭാസ്‌കരപിള്ള ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ സി.കെ രാധാക്യഷ്ണന്‍, ജയകൃഷ്ണന്‍ അമ്പാടി, പി.റ്റി ഗയഫി, നസീറ, സ്മിത, ജെയിംസ് മാത്യു, ശ്രീലേഖ, ലിജി ജോണ്‍, ലതാകുമാരി, ദീപ, രമ്യ ആര്‍ നാഥ്, ബിനിത, സുമംഗലാമ്മ, റംലത്ത്, ലളിതാകുമാരി, ഡാര്‍ളി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."