തൊഴില്‍ വിസയില്‍ പിടിമുറക്കി മന്ത്രാലയം
ജിദ്ദ: തൊഴില്‍ വിസക്ക് അപേക്ഷിക്കാനുള്ള നിബന്ധന കര്‍ശനമാക്കി സഊദി മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. ഒഴിവുള്ള തസ്തികയില്‍ സ്വദേശിയെ കണ്ടെത്താന്‍ 45 ദിവസം ബന്ധപ്പെട്ട പോര്‍ട്ടലില്‍ പരസ്യം നല്‍കിയ ശേഷമേ ഇനി മുതല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വിദേശത്തുനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിസക്ക് അപേക്ഷ നല്‍കാനാവൂ.
സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നടപടികള്‍ കര്‍ശനമാക്കിയത്. സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുള്ള തൊഴില്‍ തസ്തികകളെ കുറിച്ച് നാഷണല്‍ എംപ്ലോയ്‌മെന്റ് പോര്‍ട്ടലായ താഖാത്തില്‍ പരസ്യപ്പെടുത്തിയിരിക്കണമെന്നാണ് വ്യവസ്ഥ. പോര്‍ട്ടലില്‍ പരസ്യപ്പെടുത്തിയിട്ടും യോഗ്യരായ സ്വദേശികളെ കിട്ടാനില്ലാത്ത സാഹചര്യത്തില്‍ മാത്രമാണ് വിദേശങ്ങളില്‍നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം വിസ അനുവദിക്കുക. ഇതുവരെ ഒഴിവുള്ള തസ്തികകളെ കുറിച്ച് പോര്‍ട്ടലില്‍ 14 ദിവസമായിരുന്നു പരസ്യപ്പെടുത്തേിയിരുന്നത്. ഇതിനകം സഊദി ഉദ്യോഗാര്‍ഥികളെ കിട്ടാനില്ലെങ്കില്‍ വിസാ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് സാധിക്കുമായിരുന്നു. ഇനി മുതല്‍ തൊഴിലവസരങ്ങളെ കുറിച്ച് പോര്‍ട്ടലില്‍ 45 ദിവസം പരസ്യപ്പെടുത്തിയിരിക്കണമെന്ന പുതിയ വ്യവസ്ഥ തൊഴില്‍മന്ത്രാലയം മുന്നോട്ടുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."