റിപ്പബ്ലിക് ദിനത്തില്‍ ഭീകരര്‍ വളര്‍ത്തുമൃഗങ്ങളെ ചാവേറുകളാക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യ റിപ്പബ്ലിക്ക് ദിനമാഘോഷിക്കാന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രമുഖ നഗരങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ ഉപയോഗിച്ച് ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നു. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് എന്നീ നഗരങ്ങളിലായിരിക്കും ആക്രമണ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.
ശൈത്യകാലമായതിനാല്‍ കമ്പിളിക്കുപ്പായം ഉപയോഗിച്ച് ഭീകര്‍ രാജ്യത്തേക്ക് സ്ഫോടക വസ്തുക്കളുമായി കടക്കുവാന്‍ ഇടയുണ്ട്. നായ്ക്കള്‍, പൂച്ചകള്‍, മുയലുകള്‍ എന്നിവയെ ഇവര്‍ സ്ഫോടനത്തിനായി ഉപയോഗിക്കുമെന്നും, ലക്ഷ്യസ്ഥാനത്ത് എത്തുമ്പോള്‍ റിമോട്ട് കണ്ട്രോളര് ഉപയോഗിച്ച് സ്ഫോടനം നടത്താനുമാണ് ലക്ഷ്യമിടുന്നത്.
ഭീകരസംഘടനയായ ഇസ് ലാമിക് സ്റ്റേറ്റ് ആണ് ആദ്യമായി മൃഗങ്ങളെ ഇത്തരത്തില്‍ ചാവേറുകളാക്കി സ്ഫോടനം നടത്തിയിട്ടുള്ളത്. അന്ന് അവര്‍ കോഴികുഞ്ഞുങ്ങളെ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. രാജ്യത്തെ സുരക്ഷാ സേനകളോട് അതീവജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."