വധശിക്ഷക്ക് തൊട്ടുമുന്‍പ് യുവതിക്ക് മാപ്പ് ലഭിച്ചു
റിയാദ്: കൊലക്കേസില്‍ പ്രതിയായ യുവതിക്ക് വധശിക്ഷക്ക് തൊട്ടുമുന്‍പ് മാപ്പ് ലഭിച്ചു. സഊദി ഭരണാധികാരി സല്മാന് രാജാവിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ യുവതിക്ക് മാപ്പ് നല്‍കിയത്.
ഭര്‍തൃസഹോദരന്റെ പിഞ്ചുമകനെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട യുവതി 14 വര്‍ഷമായി ജയിലിലായിരുന്നു.
വാദി ജിസാന്‍ മര്‍ക്കസിലെ അല്‍ ശവാജിറ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം .
40 കാരിയായ യുവതിയുടെ വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തിയിരിക്കെയാണ് കൊല്ലപ്പെട്ട ബാലന്റെ സഹോദരങ്ങളടക്കം യുവതിക്ക് മാപ്പു നല്കാന് തയാറായത്.
ജിസാന്‍ പൊലിസ് ഉപമേധാവി മേജര്‍ ജനറല്‍ നാസിര്‍ അല്‍ ഖഹ്താനിയുടെ ഓഫിസിലെത്തി കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുക്കള്‍ ഇക്കാര്യം രേഖാമൂലം അറിയിച്ചതോടെയാണ് വധശിക്ഷ വഴിമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."