HOME
DETAILS

ഇമാം ഗസ്സാലി അക്കാദമി; ആറാം സനദ്ദാന സമ്മേളനത്തിന് ഇന്ന് തുടക്കം

  
backup
January 12 2017 | 23:01 PM

%e0%b4%87%e0%b4%ae%e0%b4%be%e0%b4%82-%e0%b4%97%e0%b4%b8%e0%b5%8d%e0%b4%b8%e0%b4%be%e0%b4%b2%e0%b4%bf-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b4%ae%e0%b4%bf-%e0%b4%86%e0%b4%b1



കല്‍പ്പറ്റ: വയനാട് മുസ്‌ലിം യതീംഖാനയുടെ ഉന്നത മത പഠന ഗവേഷണ സ്ഥാപനമായ ഇമാം ഗസ്സാലി അക്കാദമിയുടെ 17-ാം വാര്‍ഷിക ആറാം സനദ്ദാന സമ്മേളനം വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും. അക്കാദമിയില്‍ പഠനം പൂര്‍ത്തിയാക്കിയ 28 പേര്‍ക്കാണ് ഈവര്‍ഷം ബിരുദം നല്‍കുന്നത്.
ഇന്ന് വൈകിട്ട് നാലിന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് ഹുസൈന്‍ ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡബ്ല്യു.എം.ഒ പ്രസിഡന്റ് കെ.കെ അഹ്മദ് ഹാജി അധ്യക്ഷനാകും. സി മമ്മുട്ടി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. 'ഗസ്സാലി, ജീവിതവും ദര്‍ശനവും' എന്ന വിഷയത്തില്‍ റഹ്മത്തുല്ല ഖാസിമി ക്ലാസെടുക്കും.
ശനിയാഴ്ച രാവിലെ ഒന്‍പതിന് 'മതേതര ഇന്ത്യ; ചരിത്രവും വര്‍ത്തമാനവും' എന്ന വിഷയത്തില്‍ സിമ്പോസിയം നടക്കും. കെ.എം ഷാജി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഓണമ്പള്ളി മുഹമ്മദ് ഫൈസി, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ഒ.ആര്‍ കേളു എം.എല്‍.എ, ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, റാഷിദ് ഗസ്സാലി കൂളിവയല്‍, സി.പി സൈതലവി, സി ദാവൂദ് എന്നിവര്‍ സംസാരിക്കും. വൈകിട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരളജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി പ്രൊ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തും. ഡബ്ല്യു.എം.ഒ ജനറല്‍ സെക്രട്ടറി ഗോള്‍ഡന്‍ ജൂബിലി സന്ദേശ പ്രഭാഷണവും ഹകീം ഫൈസി മുഖ്യപ്രഭാഷണവും ഷൗക്കത്തലി വെള്ളമുണ്ട പ്രമേയ പ്രഭാഷണവും നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഉസ്മാന്‍ ഫൈസി, അഹ്മദ് മാസ്റ്റര്‍, നൗഷാദ് ഗസ്സാലി, ഷഫീഖ് ഗസ്സാലി എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി, അര്‍ജുന്റെ കുടുംബത്തിന് 7 ലക്ഷം: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത, മറിച്ചാണെങ്കില്‍...'; അന്‍വറിന് മറുപടിയുമായി കെ.ടി. ജലീല്‍

Kerala
  •  2 months ago
No Image

തൃശൂര്‍ പൂരം കലക്കല്‍: സാമൂഹികാന്തരീക്ഷം അട്ടിമറിക്കാന്‍ ശ്രമം നടന്നു; എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ പ്രകോപിപ്പിച്ചാല്‍ മിണ്ടാതിരിക്കില്ല' മസൂദ് പെസഷ്‌കിയാന്‍

International
  •  2 months ago
No Image

മലപ്പുറത്തെ കുറിച്ച വിവാദ വാര്‍ത്ത; പി.ആര്‍ ഏജന്‍സിയുടേത് വന്‍ ഓപറേഷന്‍,  മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്ക്?  

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ ത്രിതല അന്വേഷണം; എ.ഡി.ജി.പിയെ മാറ്റില്ല, ഡി.ജി.പി അന്വേഷിക്കും

Kerala
  •  2 months ago
No Image

'മനുഷ്യന് ജീവനില്‍ പേടിയുണ്ടാകില്ലേ, ഓരോരുത്തരുടെ ശേഷിയുടെ പ്രശ്നമാണ്' : ജലീലിനെതിരെ അന്‍വര്‍

Kerala
  •  2 months ago
No Image

ബെയ്‌റൂത്തില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; ആറ് മരണം

International
  •  2 months ago
No Image

ഡല്‍ഹിയില്‍ ഡോക്ടറെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago