HOME
DETAILS
MAL
ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം: എന്‍. വേണു
backup
January 13 2017 | 00:01 AM
വടകര: പാമ്പാടി നെഹ്‌റു കോളജിലെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥി വളയത്തെ ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു ആവശ്യപ്പെട്ടു.
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മുന്നിട്ടുനിന്ന ജിഷ്ണു കോപ്പിയടിച്ചുവെന്ന അപവാദം പ്രചരിപ്പിക്കുന്നത് അസംബന്ധമാണ്. പഠനകേന്ദ്രങ്ങളെ ജയിലറകളാക്കുന്ന സ്വാശ്രയമാനേജ്‌മെന്റുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശക്തമായ തീരുമാനമെടുക്കണം.
കേസ് അന്വേഷിക്കാന്‍ കളങ്കിതനായ ഉദ്യോഗസ്ഥനെ നിയമിച്ചതും ഫോറന്‍സിക് സര്‍ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റു മോര്‍ട്ടം നടത്തണമെന്ന ആവശ്യം നിരാകരിച്ചതും സംശയാസ്പദമാണെന്നും ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചശേഷം വേണു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."