HOME
DETAILS

ഡോക്ടര്‍മാര്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍

  
backup
January 13 2017 | 02:01 AM

%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a7%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%bf%e0%b4%95%e0%b4%a4

 

അമ്പലപ്പുഴ: മനുഷ്യജീവന്റെ കാവലാളുകളായ ഡോക്ടര്‍മാരില്‍ ചിലര്‍ക്കുള്ള ലബോറട്ടറികളും ഔഷധവ്യാപാരികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് വൈദ്യശാസ്ത്രത്തിന്റെ ധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വïാനം ഗവണ്‍മെന്റ് റ്റി.ഡി. മെഡിക്കല്‍ കോളജില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.മുന്നിലിരിക്കുന്ന രോഗിയെ കച്ചവട മനസോടെ മാത്രം പരിശോധിക്കുന്ന ചിലരുമുïെന്ന ആക്ഷേപം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുï്.
അനാവശ്യ പരിശോധനകള്‍ക്ക് നിര്‍ബന്ധിക്കുകയും ഇതിന് കമ്മിഷന്‍ വാങ്ങുന്നവരുïെന്നും കേള്‍ക്കുന്നുï്. മനുഷ്യജീവന്റെ അവസാന ആശ്രയമെന്ന തിരിച്ചറിവ് ഉïാകുന്നതിനൊപ്പം അതിനു നിരക്കുന്ന ധാര്‍മികത ഉയര്‍ത്തിപിടിക്കാനും തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത അഞ്ചു വര്‍ഷത്തിനകം ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ മുഖഛായ മാറും. 180 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ നിര്‍മാണം തുടങ്ങിയിട്ടുï്. സര്‍ക്കാര്‍ ആശുപത്രികളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം.
അതനുസരിച്ച് പരമ്പരാഗത ചികില്‍സ രീതികളും പ്രതിരോധ പ്രവര്‍ത്തനവും പുനസംഘടിപ്പിക്കും. ജീവിതശൈലി രോഗങ്ങള്‍ വ്യാപകമാകുന്ന വര്‍ത്തമാനകാല ആരോഗ്യ പ്രതിസന്ധിയുടെ തീവ്രത കുറയ്ക്കാന്‍ ഫലപ്രദമായ ഇടപെടല്‍ ഉïാകുമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ എം.എല്‍.എ.മാരായ കെ.കെ. രാമചന്ദ്രന്‍നായര്‍, ആര്‍. രാജേഷ്, എ.എം. ആരിഫ്, യു. പ്രതിഭഹരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത് കാരിക്കല്‍, ആരോഗ്യവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംലബീവി, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അഫ്‌സത്ത്, സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് സായുജ് എസ്. പൈ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ഡോ. എന്‍. ശ്രീദേവി സ്വാഗതവും സൂപ്രï് ഡോ. ആര്‍.വി. രാംലാല്‍ നന്ദിയും പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി, അര്‍ജുന്റെ കുടുംബത്തിന് 7 ലക്ഷം: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത, മറിച്ചാണെങ്കില്‍...'; അന്‍വറിന് മറുപടിയുമായി കെ.ടി. ജലീല്‍

Kerala
  •  2 months ago
No Image

തൃശൂര്‍ പൂരം കലക്കല്‍: സാമൂഹികാന്തരീക്ഷം അട്ടിമറിക്കാന്‍ ശ്രമം നടന്നു; എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ പ്രകോപിപ്പിച്ചാല്‍ മിണ്ടാതിരിക്കില്ല' മസൂദ് പെസഷ്‌കിയാന്‍

International
  •  2 months ago
No Image

മലപ്പുറത്തെ കുറിച്ച വിവാദ വാര്‍ത്ത; പി.ആര്‍ ഏജന്‍സിയുടേത് വന്‍ ഓപറേഷന്‍,  മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്ക്?  

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ ത്രിതല അന്വേഷണം; എ.ഡി.ജി.പിയെ മാറ്റില്ല, ഡി.ജി.പി അന്വേഷിക്കും

Kerala
  •  2 months ago
No Image

'മനുഷ്യന് ജീവനില്‍ പേടിയുണ്ടാകില്ലേ, ഓരോരുത്തരുടെ ശേഷിയുടെ പ്രശ്നമാണ്' : ജലീലിനെതിരെ അന്‍വര്‍

Kerala
  •  2 months ago
No Image

ബെയ്‌റൂത്തില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; ആറ് മരണം

International
  •  2 months ago
No Image

ഡല്‍ഹിയില്‍ ഡോക്ടറെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago