HOME
DETAILS

രഞ്ജി ട്രോഫി : കലാശ പോരാട്ടം ആവേശാന്ത്യത്തിലേക്ക്

  
backup
January 13 2017 | 22:01 PM

%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9c%e0%b4%bf-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%ab%e0%b4%bf-%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6-%e0%b4%aa%e0%b5%8b%e0%b4%b0%e0%b4%be%e0%b4%9f


ഇന്‍ഡോര്‍: രഞ്ജി ട്രോഫി ഫൈനല്‍ ആവേശാന്ത്യത്തിലേക്ക്. രണ്ടാമിന്നിങ്‌സില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച മുംബൈ 312 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഗുജറാത്തിന് നല്‍കിയത്. മറുപടി ബാറ്റിങിനിറങ്ങിയ ഗുജറാത്ത് നാലാം ദിനം കളിയവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 47 റണ്‍സെടുത്തിട്ടുണ്ട്. 10 വിക്കറ്റ് ശേഷിക്കെ ഗുജറാത്തിന്  ജയിക്കാന്‍ 265 റണ്‍സ് ആവശ്യമാണ്.
നേരത്തെ മൂന്നിന് 208 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച മുംബൈ 411 റണ്‍സെടുത്ത് പുറത്തായി. അഭിഷേക് നായര്‍(91) ആദിത്യ താരെ(69) സൂര്യകുമാര്‍ യാദവ്(49) എന്നിവരുടെ മികവിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
തലേദിവസത്തെ സ്‌കോറിനോട് അധികം ചേര്‍ക്കും മുന്‍പ് യാദവ് പുറത്തായെങ്കിലും താരെ-അഭിഷേക് നായര്‍ സഖ്യം മികച്ച രീതിയില്‍  ടീമിനെ മുന്നോട്ടു നയിച്ചു.
ഇരുവരും ചേര്‍ന്ന് 127 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. 146 പന്ത് നേരിട്ട അഭിഷേക് അഞ്ചു ബൗണ്ടറിയും അഞ്ചു സിക്‌സറും പറത്തിയാണ് ടീമിന്റെ ടോപ് സ്‌കോററായത്. താരെയുടെ ഇന്നിങ്‌സില്‍ 12 ബൗണ്ടറിയുണ്ടായിരുന്നു. ബല്‍വീന്ദര്‍ സന്ധു(20)വും ഭേദപ്പെട്ട പ്രകടനം നടത്തി.
മുംബൈക്ക് വേണ്ടി ചിന്തന്‍ ഗാജ 121 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്തു. ആര്‍.പി സിങിന് രണ്ടും കലാരിയക്കും ഹര്‍ദിക് പട്ടേലിനും ഓരോ വിക്കറ്റും ലഭിച്ചു.
കളിയവസാനിക്കുമ്പോള്‍ പ്രിയങ്ക് പഞ്ചല്‍(34*) സമിത് ഗോയല്‍(8*) എന്നിവരാണ് പുറത്താകാതെനില്‍ക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago