HOME
DETAILS
MAL
'സാന്ത്വനചികിത്സാ നഴ്സുമാരെ സ്ഥിരപ്പെടുത്തണം'
backup
January 14 2017 | 01:01 AM
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍വഴി നിയമിതരായ സാന്ത്വന ചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്ന യോഗ്യതയും കഴിവുമുള്ള നഴ്സുമാരെ സ്ഥിരപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. ആരോഗ്യവകുപ്പിലെ സമാനജീവനക്കാര്ക്ക് ലഭിക്കുന്ന അടിസ്ഥാനശമ്പളവും ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭ്യമാക്കണമെന്നും കമ്മിഷന് ആരോഗ്യവകുപ്പ് സെക്രട്ടറിക്കും ഡയറക്ടര്‍ക്കും നിര്‍ദേശം നല്കി.
90,000 രോഗികള്‍ക്കാണ് ഇവരുടെ സേവനം ലഭിക്കുന്നത്. ഇതില്‍ 49,000 പേര് കിടപ്പുരോഗികളാണ്.
ഗ്രാമപ്രദേശങ്ങളിലെ നഴ്സുമാര്‍ക്ക് 20,000 രൂപയാണ് ശമ്പളം. എന്നാല്‍ നഴ്സുമാരെ സ്ഥിരപ്പെടുത്തുന്ന കാര്യം സാങ്കേതികമായി പ്രയാസമുള്ളതാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ കമ്മിഷനെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."