HOME
DETAILS

എന്‍ജിനീയറിങ് മേഖലയില്‍ തൊഴില്‍ നൈപുണ്യം കരിക്കുലത്തിന്റെ ഭാഗമാക്കണമെന്ന് ഗവര്‍ണര്‍

  
backup
January 14, 2017 | 2:09 AM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%80%e0%b4%af%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 

കോതമംഗലം: എന്‍ജിനീയറിങ് മേഖലയില്‍ തൊഴില്‍ നൈപുണ്യം കരിക്കുലത്തിന്റെ ഭാഗമാക്കണമെന്ന് ഗവര്‍ണര്‍ പി സദാശിവം. കോതമംഗലം എം.എ കോളജില്‍ ആരംഭിച്ച കേരള ടെക്‌നോളജിക്കല്‍ കോണ്‍ഗ്രസും ടെക് ഫെസ്റ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയ തൊഴില്‍ ലഭ്യത റിപ്പോര്‍ട്ട് അനുസരിച്ച് 2015ല്‍ പുറത്തിറങ്ങിയ ഒന്നര ലക്ഷം എന്‍ജിനീയറിങ് ബിരുദധാരികളില്‍ 80 ശതമാനത്തിനും ജോലി ലഭിക്കുകയില്ല എന്ന വിവരം ഞെട്ടിക്കുന്നതാണ്. ഊര്‍ജ്ജ സംരക്ഷണത്തിന് വേണ്ട നൂതന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കേണ്ടത് യുവ എന്‍ജിനീയര്‍മാരുടെ കടമയാണ്. നാടിന്റെ വികസന രംഗത്ത് നടക്കുന്ന നല്ല കാര്യങ്ങളിലേക്ക് മാധ്യമ ശ്രദ്ധ പതിയണമെന്നും വിവാദങ്ങളിലേക്കല്ല ശ്രദ്ധ നല്‍കേണ്ടതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. എന്‍ജിനീയറിങ് മേഖലയിലുള്ള ഏറ്റവും നല്ല ഗവേഷകനുള്ള 2016 ലെ അവാര്‍ഡ് വയനാട് ഗവ. എന്‍ജിനീയറിങ് കോളജിലെ ഡോ. വരുണ്‍ പി.ഗോപിക്ക് ഗവര്‍ണര്‍ സമ്മാനിച്ചു. കേരള ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.കുഞ്ചെറിയ പി.ഐസക് അധ്യക്ഷത വഹിച്ചു.
ഡല്‍ഹി ഐ.ഐ.ടി ഡയറക്ടര്‍ പ്രഫ.വി. രാംഗോപാല്‍ റാവു, കെ.എസ്.സി.എസ് ടി.ഇ എക്‌സിക്യുട്ടിവ് വെസ് പ്രസിഡന്റ് ഡോ.സുരേഷ് ദാസ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.കെ.വിജയകുമാര്‍, എം.എ കോളജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗിസ്, പ്രിന്‍സിപ്പല്‍ ഡോ.സൂസന്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. 'എനര്‍ജി ടെക്‌നോളജിസ്' എന്ന വിഷയത്തില്‍ 200 ല്‍ പരം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സംസ്ഥാന ക്വിസ് മത്സരം, പോസ്റ്റര്‍ മത്സരം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  18 days ago
No Image

ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  18 days ago
No Image

എറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  18 days ago
No Image

തൃശൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  18 days ago
No Image

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  18 days ago
No Image

കാസർ​ഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  18 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്തുടനീളം യു.ഡി.എഫിന് 'കൈ'യടി, എൽഡിഎഫിന് കനത്ത പ്രഹരം; ഇനി കണ്ണ് നിയമസഭയിലേക്ക്

Kerala
  •  18 days ago
No Image

കണ്ണൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  18 days ago
No Image

വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  18 days ago
No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രമെഴുതാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ

Cricket
  •  18 days ago