HOME
DETAILS
MAL
ലാവ്ലിന്: റിവിഷന്‍ പെറ്റീഷന് വേഗത്തില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഹരജി
backup
May 25 2016 | 20:05 PM
കൊച്ചി: ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ കോടതി ഉത്തരവിനെതിരേ സി.ബി.ഐ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ക്രൈം ചീഫ് എഡിറ്റര്‍ ടി.പി നന്ദകുമാറാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
രാഷ്ട്രീയ സ്വാധീനമുള്ളവരുടേ കേസുകള്‍ വേഗത്തില്‍ പരിഗണിച്ച് തീര്‍പ്പാക്കണമെന്നു സുപ്രീം കോടതി മുന്‍പ് ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ഹരജി വേഗത്തില്‍ പരിഗണിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."