ഈരാറ്റുപേട്ട-വാഗമണ്‍ ഹൈവേ പീരുമേട് വരെ നീട്ടി
ഈരാറ്റുപേട്ട: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കുന്ന പദ്ധതി പീരുമേട് വരെ നീട്ടിയതായി പി.സി ജോര്‍ജ് എം.എല്‍.എ അറിയിച്ചു.
ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിക്ക് കൈമാറി. ആദ്യം ഈരാറ്റുപേട്ട മുതല്‍ വാഗമണ്‍ വരെയാണ് റോഡ് പ്രഖ്യാപിച്ചതെങ്കിലും പിന്നീട് ഏലപ്പാറ വഴി പീരുമേട് വരെ നീട്ടുവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ നവീകരണം നടന്നുകൊണ്ടിരിക്കുന്ന കാഞ്ഞിരപ്പള്ളി-മുട്ടം റോഡിന്റെ അതേ നിലവാരത്തിലായിരിക്കും നവീകരണ പ്രവര്‍ത്തനങ്ങള്‍. 45ലധികം കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഈ റോഡിന് 100 കോടിയിലധികം രൂപയുടെ നിര്‍മാണചിലവ് പ്രതീക്ഷിക്കുന്നു.
വിശദമായ എസ്റ്റിമേറ്റ് ഞകഇ ന്റെ നേതൃത്വത്തില്‍ തയ്യാറായി വരുന്നു. പൂര്‍ണ്ണമായും ബി.എം.ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്യുന്ന ഈ റോഡില്‍ വെള്ളം ഒഴുകാനുള്ള ഓടകള്‍, കലുങ്കുകള്‍ എന്നിവ പുനര്‍നിര്‍മിക്കും. പ്രധാനപ്പെട്ട ജങ്്ഷനുകള്‍ നവീകരിക്കുകയും, ഫുട്പാത്ത്, ഹൈമാസ്‌ക് ലൈറ്റുകള്‍ എന്നിവ സ്ഥാപിക്കുകയും ചെയ്യും. റോഡ് കടന്നുപോകുന്ന മേഖലകളിലെ ബസ് സ്റ്റോപ്പുകളില്‍ ബസ് ബേകളും സോളാര്‍ ലൈറ്റുകളും സ്ഥാപിക്കും.
പൂര്‍ണ്ണമായും സുരക്ഷാക്രമീകരണങ്ങളോടെ നിര്‍മ്മിക്കുന്ന റോഡില്‍ ക്രാഷ് ബാരിയറുകളും സിഗ്നല്‍ സംവിധാനങ്ങളും ദിശാബോര്‍ഡുകളും സ്ഥാപിക്കും. ഈ റോഡിലെ മുഴുവന്‍ പുറമ്പോക്കുകളും, കൈയ്യേറ്റങ്ങളും പൂര്‍ണ്ണമായി ഒഴിപ്പിച്ച് ജനകീയ പങ്കാളിത്തത്തോടുകൂടി പരമാവധി വീതികൂട്ടി നവീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."