കുമ്പളം പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ ബഹളം; എല്‍.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി
മരട്: കുമ്പളം പഞ്ചായത്തിലെ അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിക്ഷേധിച്ച് ഇടതുപക്ഷ മെമ്പര്‍മാര്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ നിന്ന് ഇറങ്ങി പോയി. പഞ്ചായത്തിലെ അനധികൃത നിര്‍മാണം സംബന്ധിച്ചും പുറമ്പോക്ക്, കായല്‍, റോഡ് എന്നിവ കയ്യേറുന്നത് സംബ്ബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം കമ്മറ്റി തീരുമാനിച്ചിരുന്നു.
ഇന്നലെ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ കമ്മറ്റിയില്‍ റിപ്പോര്‍ട്ട് വെയ്ക്കാത്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷം കമ്മറ്റി ബഹിഷ്‌ക്കരിച്ച് ഇറങ്ങി പോക്ക് നടത്തിയത്.
പ്രതിക്ഷേധിച്ചിറങ്ങിയ അംഗങ്ങള്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് അനധികൃത കയ്യേറ്റക്കാര്‍ക്കും ഫ്‌ളാറ്റ് മാഫിയയ്ക്കും നിയമം ലംഘിച്ച് സഹായം ചെയ്യുകയാണെന്നും സാധാരണക്കാരുടെ വിഷയത്തില്‍ തീരുമാനം എടുക്കുന്നില്ലെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു.
തീരദേശ പരിപാലന നിയമത്തിന്റെ കടുത്ത ലംഘനമാണ് പഞ്ചായത്തില്‍ നടക്കുന്നത്. വന്‍കിടക്കാര്‍ക്ക് വേണ്ടി പഞ്ചായത്ത് സെക്രട്ടറിയും ഭരണകക്ഷിയും വഴിവിട്ട് നിയമ ലംഘനത്തിന് കൂട്ടുനില്‍ക്കുകയാണ്. സാധാരണക്കാരന്റെ വീട് നിര്‍മാണ പെര്‍മിറ്റുകള്‍ക്കുള്ള ഫയലുകള്‍ രണ്ടു വര്‍ഷമായിട്ടും തീര്‍പ്പാക്കുന്നില്ല.
പല ഫയലുകളും ഓഫിസില്‍ നിന്ന് നഷ്ടപ്പെട്ടതായും പരാതിയുള്ളതായും അവര്‍ ആരോപിച്ചു. പഞ്ചായത്ത് ഓഫിസിനു മുന്നില്‍ നടന്ന ധര്‍ണയില്‍ പ്രതിപക്ഷ നേതാവ് പി.എസ് ഹരിദാസ്, കെ.ആര്‍ പ്രസാദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."