വൃക്കരോഗിക്ക് സാന്ത്വനമേകി നവമാധ്യമ കൂട്ടായ്മ
ചെറുതുരുത്തി:നവ മാധ്യമകൂട്ടായ്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനം വൃക്കരോഗം മൂലം ദുരിതമനുഭവി്ക്കുന്ന യുവാവിന് സമ്മാനിക്കുന്നത് ജീവിത സുരക്ഷിതത്വത്തിലേ്ക്കുള്ള പാത.പള്ളം പള്ളിക്കല്‍ കടവതൊടി കെ.എം മുഹമ്മദി(41)നാണ് തണല്‍ വാട്‌സാപ്പ് കൂട്ടായ്മ പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും സമ്മാനിക്കുന്നത്. വിദേശത്ത് ജോലി ചെയ്തിരുന്ന മുഹമ്മദിന്റെ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും കനത്ത തിരിച്ചടി സമ്മാനിച്ചാണ് വൃക്ക രോഗം വില്ലനായി എത്തിയത്.കഴിഞ്ഞ മൂന്ന് മാസമായി ഡയാലിസിസിലൂടെയാണ് ജീവന്‍ പിടിച്ച് നിര്‍ത്തുന്നത്.
വൃക്ക മാറ്റിവെയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതി കഴിഞ്ഞു. എറണാംകുളം മെഡി്ക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വൃക്ക മാറ്റിവെ്ക്കലിന് ഊഴം കാത്തിരിക്കുകയാണ് മുഹമ്മദിന്ന് എന്നാല്‍ താങ്ങാനാകാത്തതാണ് ചികിത്സാ ചിലവ്. 15 ലക്ഷം രൂപയെങ്കിലും ചിലവ് വരുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ദുരിതം കേട്ടറിഞ്ഞ തണല്‍ വാട്‌സാപ്പ് കൂട്ടായ്മ തങ്ങളാലാവുന്ന സഹായവുമായി രംഗത്തെത്തുകയായിരുന്നു മൂന്ന് ലക്ഷം രൂപയാണ് കൂട്ടായ്മ സമാഹരിച്ചത്. വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പി പത്മജ തുക മുഹമ്മദിന്റെ കുടുംബത്തിന് കൈമാറി. ദേശമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം സലീം, വി. നാരായണന്‍, ഇ.കെ അലി, മഹല്ല് ഖത്തീബ് വി.വി.എം. കോയ സഅദി, തണല്‍ ഭാരവാഹികളായ കെ.കെ ഉമ്മര്‍, പി.വൈ നിസാര്‍, കെ.എ മുനീര്‍, കെ.എ റംഷാദ് പള്ളം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."