കൊടിഞ്ഞിയില്‍ 17ന് ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഉപവാസം
മലപ്പുറം: അസഹിഷ്ണുതയ്ക്കും ഫാസിസത്തിനുമെതിരേ 'മതമേതായാലും മാനവരൊന്ന് ' എന്ന മുദ്രാവാക്യത്തില്‍ 17ന് കൊടിഞ്ഞിയില്‍ ഉപവാസം സംഘടിപ്പിക്കുമെന്നു ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്. ഫൈസല്‍ വധക്കേസ് അന്വേഷണത്തില്‍ പൊലിസ് വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിലെ ആദ്യഘട്ടത്തിലെ ആവേശം കുറഞ്ഞിട്ടുണ്ട്. പ്രധാന പ്രതികളെന്നു കരുതുന്നവരെ ഇനിയും അറസ്റ്റ് ചെയ്യാനായിട്ടില്ല. ചില വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഭവത്തിലുള്ള പങ്കിനെക്കുറിച്ചു പരാതി ഉയര്‍ന്നിട്ടുണ്ട്. ഭരണകക്ഷിയില്‍ സി.പി.ഐ തന്നെ പൊലിസ ്‌വീഴ്ചയ്‌ക്കെതിരേ പരാതി ഉന്നയിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഗൗരവമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയിലെ ചില തദ്ദേശ സ്ഥാപനങ്ങളില്‍ യു.ഡി.എഫ് സംവിധാനത്തിനു വിരുദ്ധമായി കൂട്ടുകെട്ടുകള്‍ ഒഴിവാകുന്നതിനു പാര്‍ട്ടി ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഉപവാസം രാവിലെ പത്തിനു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. വൈകിട്ട് പൊതുസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കും. ആര്യാടന്‍ മുഹമ്മദ്, എ.പി അനില്‍ കുമാര്‍ എം.എല്‍.എ, പി. സുരേന്ദ്രന്‍ പങ്കെടുക്കും. ഡി.സി.സി സെക്രട്ടറിമാരായ അസീസ് ചീരാന്‍തൊടി, കെ.പി.കെ തങ്ങള്‍, സമദ് മങ്കട, സക്കീര്‍ പുല്ലാര എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."