മഡിയന്‍ കൂലോം ക്ഷേത്രത്തില്‍ സൗഹാര്‍ദ്ദ വസന്തം; ജമാഅത്ത് ഭാരവാഹികള്‍ക്കു സ്വീകരണം നല്‍കി
കാഞ്ഞങ്ങാട്: ചരിത്രപ്രസിദ്ധവും പൗരാണികവുമായ മഡിയന്‍കൂലോം ക്ഷേത്രമുറ്റത്തു സ്‌നേഹ സന്ദേശവുമായി മാണിക്കോത്ത് മഹല്ല് കമ്മിറ്റി ഭാരവാഹികളെത്തി. അകന്നു പോയ മാനുഷിക ബന്ധങ്ങളെ കൂട്ടി ഇണക്കാനും മതവിശ്വാസികള്‍ തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കാനും സന്ദര്‍ശനം സഹായകമായി. ക്ഷേത്രത്തിലെ പാട്ടുത്സവവും മാണിക്കോത്ത് മഖാമിലെ ഉറൂസും നടന്നു വരുന്ന ഈ വേളയില്‍ സന്ദര്‍ശനം സൗഹാര്‍ദ്ദ വസന്തമൊരുക്കി.
ക്ഷേത്രകമ്മിറ്റി ഭാരവാഹികളും ഉത്സവ കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് മഹല്ല് ഭാരവാഹികള്‍ക്ക് ഹൃദ്യമായ സ്വീകരണമാണു നല്‍കിയത്. പുതിയ തലമുറയ്ക്ക് അന്യമായി പോയ സൗഹൃദം ഇനിയും നിലനിര്‍ത്തണമെന്നും മതത്തിന്റെ പേരിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും ഇരു കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തു സൗഹൃദബന്ധത്തില്‍ വിള്ളലുണ്ടാക്കുന്ന എല്ലാ പ്രവണതയും അവസാനിപ്പിക്കണമെന്നും പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ക്ഷേത്രഭാരവാഹികളെ മാണിക്കോത്ത് മഖാം ഉറൂസ് പരിപാടിയിലേക്കു ക്ഷണിച്ചു കൊണ്ടാണു പള്ളി ഭാരവാഹികള്‍ തിരിച്ചു പോന്നത്.
മാണിക്കോത്ത് ജുമാ മസ്ജിദ് ഖത്തീബ് കബീര്‍ ഫൈസി ചെറുകോട്, മുല്ലക്കോയ തങ്ങള്‍ മാണിക്കോത്ത്, ജമാഅത്ത് ഭാരവാഹികളായ മുബാറക് ഹസൈനാര്‍ഹാജി, തായല്‍ അബ്ദുല്‍ റഹ് മാന്‍ ഹാജി, മാട്ടുമ്മല്‍ കുഞ്ഞഹ്മദ് ഹാജി, ഉറൂസ് കമ്മിറ്റി ഭാരവാഹികളായ സണ്‍ ലൈറ്റ് അബ്ദുല്‍ റഹ്മാന്‍ ഹാജി ,കരിം മൈത്രി, ടി.എ മൊയ്തു ഹാജി ,സഫ് വാന്‍ എന്നിവരെ ആഘോഷ കമ്മിറ്റി ഭാരവാഹികളായ, കണ്‍വീനര്‍ റിജേഷ് മടിയന്‍, ചെയര്‍മാന്‍ പി കര്‍ത്തമ്പു, വി നാരായണന്‍, കുഞ്ഞമ്പു പുതിയ വീട്, ഗോപാലന്‍ കയനാടന്‍ വീട്, സ്‌നേഹജന്‍ മടിയന്‍, കുഞ്ഞമ്പു കയനാടന്‍ വീട്, ഭാസ്‌കരന്‍ കുരിക്കള്‍, ടി.വി നാരായണന്‍, ടി.വി കേളു ,ഷിജു പാലക്കി, പ്രകാശന്‍ താത്താള്‍പ്പ്, ഗോവിന്ദന്‍, മണി, ഭാസ്‌ക്കരന്‍ കുതിരുമ്മല്‍, പി ദാമോദരന്‍, പി പ്രവി, പ്രശാന്ത്, സുര്‍ജി തുടങ്ങിയ അമ്പതോളം വരുന്ന ക്ഷേത്ര കമ്മറ്റി ഭാരവാഹികളും ആഘോഷ കമ്മിറ്റി മെമ്പര്‍മാരുമാണു ക്ഷേത്രമുറ്റത്തേക്ക് സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."