കമല്‍ സി ചവറക്കെതിരേ അന്വേഷണമില്ല: ഡി.ജി.പി
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ ദേശീയ ഗാനത്തെ അപമാനിച്ചു എന്ന കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട എഴുത്തുകാരന്‍ കമല്‍ സി ചവറക്കെതിരേ അന്വേഷണം നടക്കുന്നുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.
124 എ വകുപ്പ് പ്രകാരമെടുത്ത കേസ് പുന:പരിശോധിക്കുമെന്നും പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് കമലിനെതിരേയുള്ള കേസിലെ തുടര്‍നടപടികള്‍ നിര്‍ത്തുവച്ചിട്ടുണ്ടെന്നും ഡി.ജി.പി പറഞ്ഞു.
യു.എ.പി.എ പ്രകാരം കേസെടുക്കുകയും കുറ്റപത്രം സമര്‍പ്പിക്കാത്തതുമായ എല്ലാ കേസുകളും പുന: പരിശോധിക്കും.
ഇപ്പോള്‍ കമല്‍ സി. ചവറക്കെതിരേ യാതൊരുവിധ അന്വേഷണവും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊലിസ് കേസിനെത്തുടര്‍ന്ന് താന്‍ എഴുത്ത് നിര്‍ത്തുകയാണെന്നും ദേശദ്രോഹമാരോപിച്ച 'ശ്മശാനങ്ങളുടെ നോട്ടുപുസ്തകം' എന്ന നോവല്‍ പിന്‍വലിക്കുകയാണെന്നും കഴിഞ്ഞ ദിവസം കമല്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."